Friday, September 7, 2012
തെരുവുകച്ചവടത്തിന് കടുത്ത നിയന്ത്രണം
സംരക്ഷണമെന്ന പേരില്‍ തെരുവുകച്ചവടക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. എല്ലാ തെരുവുകച്ചവടക്കാര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അധികൃതര്‍ നിശ്ചയിക്കുന്ന സ്ഥലത്തു മാത്രമേ തെരവുകച്ചവടം അനുവദിക്കൂ. സ്ഥലം അനുവദിക്കുന്നുവെന്ന പേരില്‍ എല്ലാ കച്ചവടക്കാരില്‍ നിന്നും ഫീസ് ഈടാക്കും. വിവിധ പൗരസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് കച്ചവടക്കാര്‍ക്ക് പരിപാലന ഫീസെന്ന പേരില്‍ വേറെയും പണം നല്‍കേണ്ടിവരും. നഗര ദാരിദ്ര്യനിര്‍മാര്‍ജനമന്ത്രി കുമാരി ഷെല്‍ജയാണ് ബില്‍ അവതരിപ്പിച്ചത്.
കച്ചവടത്തിന് നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍, പിഴ ഈടാക്കല്‍, കച്ചവട സാധനങ്ങള്‍ പിടിച്ചെടുക്കല്‍ തുടങ്ങിയ ശിക്ഷാ നടപടികളുണ്ടാകും. മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമൊന്ന് ലംഘിച്ചാല്‍ 2000 രൂപ പിഴ ഈടാക്കും. 14 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും തെരുവുകച്ചവട രജിസ്ട്രേഷന് അപേക്ഷിക്കാം. രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍ക്കൊപ്പം പ്രത്യേക അപേക്ഷാ ഫീസും നല്‍കണം. തെരുവുകച്ചവടക്കാര്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഓരോ പട്ടണത്തിലും മുനിസിപ്പല്‍ കമീഷണര്‍ തലവനായി സമിതികളുണ്ടാകും. ഇവരാണ് അപേക്ഷ പരിശോധിച്ച് രജിസ്ട്രേഷന്‍ അനുവദിക്കുക. എല്ലാ മാനദണ്ഡവും പാലിച്ചിട്ടുണ്ടെങ്കില്‍ അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്‍കും. തെരുവുകച്ചവടം തുടങ്ങണമെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഉന്തുവണ്ടികളിലും മറ്റും സഞ്ചരിച്ച് കച്ചവടം നടത്തുന്നവര്‍, ഒരു സ്ഥലം കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നവര്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. നിശ്ചിത കാലത്തേക്കാണ് സര്‍ട്ടിഫിക്കറ്റ്. അതുകഴിഞ്ഞാല്‍ പുതുക്കണം.
തെരുവുകച്ചവടത്തിന് പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഓരോ സംസ്ഥാനവും പദ്ധതി തയ്യാറാക്കണം. പിന്നോക്കവിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകും. സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനും പുതുക്കുന്നതിനും നിശ്ചിത ഫീസ് നല്‍കണം. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ പട്ടണങ്ങളിലെ തെരുവുകച്ചവട സമിതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാം. തെരുവുകച്ചവടം നിരോധിച്ച സ്ഥലങ്ങളില്‍ കച്ചവടം അനുവദിക്കില്ല. കച്ചവടമേഖലകളില്‍ ശുചിത്വം പാലിക്കണം. തെരുവുകച്ചവടം പൊതുജനങ്ങള്‍ക്ക് ശല്യമോ തടസ്സമോ ആയി മാറുന്നുവെന്ന് പ്രാദേശിക ഭരണകേന്ദ്രങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ ഇവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റണം. സ്ഥലം മാറുന്നതിനോ അതല്ലെങ്കില്‍ കച്ചവടം അവസാനിപ്പിക്കുന്നതിനോ ഏഴുദിവസം നോട്ടീസ് നല്‍കും. ഈ സമയത്തിനകം മാറിയില്ലെങ്കില്‍ ബലംപ്രയോഗിക്കാം. നോട്ടീസില്‍ പറയുന്ന സമയപരിധിക്കുള്ളില്‍ മാറാത്തവരില്‍ നിന്ന് അധികമായി തുടരുന്ന ഓരോ ദിവസത്തിനും 500 രൂപ വീതം പിഴ ഈടാക്കും.
(എം പ്രശാന്ത്)
deshabhimani 070912
Subscribe to:
Post Comments (Atom)

ReplyDelete