Monday, January 28, 2013
സംസ്ഥാന ശിശുക്ഷേമസമിതി അനാഥമാക്കിയിട്ട് ഒരുവര്‍ഷം
സംസ്ഥാന ശിശുക്ഷേമസമിതിയുടെ ഭരണസമിതിയെ അനധികൃതമായി പിരിച്ചുവിട്ടിട്ട് തിങ്കളാഴ്ച ഒരുവര്‍ഷം. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത ഭരണസമിതിയെ അധികാരത്തില്‍ എത്തിയ ഉടനെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട് അഴിമതിക്കേസില്‍ പ്രതികളായ രണ്ടുപേരെ നോമിനികളായി നിയമിച്ചാണ് ഇവിടെയുള്ള കുഞ്ഞുങ്ങളെ അനാഥമാക്കിയത്. രാജ്യത്തിനുതന്നെ മാതൃകയായ ശിശുപരിപാലനകേന്ദ്രവും ദത്തെടുക്കല്‍കേന്ദ്രവും പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അവതാളത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയുടെ പ്രശംസ പിടിച്ചുപറ്റിയ സമിതിയുടെ ഭരണസമിതി രാഷ്ട്രീയപ്രേരിതമായിട്ടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചുവിട്ടത്. ഇതിനുശേഷമാണ് അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന സുനില്‍ സി കുര്യനെയും കോണ്‍ഗ്രസ് നേതാവായ ചെമ്പഴന്തി അനിലിനെയും നോമിനികളായി സര്‍ക്കാര്‍ നിയമിച്ചത്. ശിശുക്ഷേമസമിതിയില്‍ എത്തിയ ഇരുവരും ഓഫീസ് കൈയേറി അലമാരകള്‍ കുത്തിത്തുറന്ന് ഫയലുകളും മറ്റ് രേഖകളും കടത്തിക്കൊണ്ടുപോയി സമിതിയുടെ പ്രവര്‍ത്തനം താറുമാറാക്കി. സര്‍ക്കാര്‍നടപടിയെ ഹൈക്കോടതിപോലും വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവിനെതുടര്‍ന്ന് നടത്തിയ ജനറല്‍ബോഡി തെരഞ്ഞെടുപ്പുപോലും യുഡിഎഫുകാര്‍ അലങ്കോലപ്പെടുത്തി.
കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കലക്ടര്‍ കെ എന്‍ സതീഷിനാണ് സമിതിയുടെ ഭരണച്ചുമതല. കഴിഞ്ഞവര്‍ഷം ജനുവരി 28നാണ് പി കൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായുള്ള ഭരണസമിതിയെ പിരിച്ചുവിട്ടത്. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കാന്‍ കഴിയാതെ പ്രവര്‍ത്തനം നാലുമാസം സ്തംഭിച്ചിരുന്നു. സമിതിയുടെ പ്രവര്‍ത്തനം അലങ്കോലമായതിനിടെ ഒന്നരവയസ്സുകാരി അന്യ ദാരുണമായി മരിച്ചു. ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെതുടര്‍ന്നുള്ള കേസ് ഹൈക്കോടതിയില്‍ നടക്കുകയാണ്.
(സുപ്രിയ സുധാകര്‍)
deshabhimani 280113
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment