Friday, January 25, 2013

എല്‍ഡിഎഫ് 28 ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


കെഎസ്ആര്‍ടിസി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും ഗവണ്‍ന്റെ് തുടരുന്ന അനാസ്ഥക്കെതിരായി 28 ന്സെക്രട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി കെഎസ്ആര്‍ടിസിയെ തകര്‍ക്കും. ജീവനക്കാരെ പ്രതികൂലമായി ബാധിക്കും. കാര്‍ഷികമേഖല പോലെ കെഎസ്ആര്‍ടിസിയിലും ആത്മഹത്യകളുണ്ടാവും.അതൊഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി വേണം.

ബോധപൂര്‍വ്വമായ സ്വകാര്യവല്‍ക്കരണം നടത്തി ഈ പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കാനാണ് ശ്രമം. 1000 ബസുകള്‍ ഓട്ടം നിര്‍ത്തിയാല്‍ 7000 തൊഴിലാളികള്‍ക്ക് ജോലിയില്ലാതാകും. എം പാനലുകാര്‍ക്ക് പൂര്‍ണ്ണമായി തൊഴില്‍ നഷ്ടമാകും. നിലവില്‍ പുതിയ ബസുകളില്ല. പഴയ ബസുകള്‍ ഓടിക്കുമ്പോള്‍ സ്പെയര്‍പാര്‍ട്സ് ഇനത്തില്‍ വലിയ നഷ്ടം ഉണ്ടാകുന്നു. അങ്ങനെ മുമ്പോട്ടു പോകാന്‍ കഴിയാത്ത സാഹചര്യം മുതലാക്കി കെഎസ്ആര്‍ടിസി നഷ്ടത്തിലാണ് എന്നു വരുത്തി ഈ പൊതുമേഖലാസ്ഥാപനത്തെ ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ പ്രാദേശിക പമ്പുകളില്‍ നിന്ന് എണ്ണ നല്‍കാന്‍ തയ്യാറാവണം. വാറ്റ് 19.4 ശതമാനത്തില്‍ നിന്ന് 4 ശതമാനമാക്കി ചുരുക്കണം. യാത്രാനിരക്ക് വര്‍ധിപ്പിച്ച് പ്രതിസന്ധി മറികടക്കാമെന്നത് ജനങ്ങളില്‍ അധികഭാരം കെട്ടിവക്കലാണ്. ഇപ്പോഴത്തെ ചാര്‍ജ് വര്‍ധന മുതലാക്കാന്‍ കഴിയാതെ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത് ശരിയല്ല. സര്‍വീസ് മുടക്കുമ്പോള്‍ പ്രതിദിനം ഒന്നരക്കോടി മുതല്‍ രണ്ടു കോടി വരെ നഷ്ടം ഉണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ നഷ്ടം ഗവണ്‍മെന്റ് വഹിച്ച് അധികഭാരം ഏറ്റെടുക്കണം. അതിനു തയ്യാറാവാതെയാണ് ഗവണ്‍മെന്റ് ഇപ്പോള്‍ നീങ്ങുന്നത്. എല്ലാ വിഭാഗങ്ങളും പൊതുജനങ്ങളും തൊഴിലാളികളും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ മുന്നോട്ടു വരണമെന്നും വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.
 
deshabhimani

No comments:

Post a Comment