Monday, January 28, 2013
പെന്‍ഷന്‍ മുടങ്ങി; കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കി
പാലക്കാട്: സാമ്പത്തിക കുടിശിക മുലം കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ ജീവനൊടുക്കി. തേങ്കുറിശി കൊരങ്ങാട് തുളസിത്തറ വീട്ടില്‍ എന്‍ മണി(61) ആണ് മരിച്ചത്. വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്റെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നിന് സഹോദരന്റെ ഭാര്യയാണ് മൃതദേഹം ആദ്യമായി കണ്ടത്.
പെന്‍ഷനായിരുന്നൂ കുടുംബത്തിന്റെ ഏക വരുമാനം. രണ്ടുമാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ദിവസേനെയുള്ള കാര്യങ്ങള്‍ നടത്തുന്നതിനുപോലും ബുദ്ധിമുട്ടായിരുന്നു. നവംബറിലെ പെന്‍ഷന്‍ വാങ്ങി മടങ്ങുമ്പോള്‍ പോക്കടിച്ച് നഷ്ടപ്പെട്ടു. ഡിസംബറില്‍ സംസ്ഥാന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടിയെങ്കിയും കെഎസ്ആര്‍ടിസിക്കാര്‍ക്ക് കിട്ടിയില്ല. രണ്ടുമാസമായതോടെ സാമ്പത്തിക പ്രതിസന്ധി താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു.
ഭാര്യ : സരസ്വതി. മക്കള്‍: സുനില്‍, സുമന്‍
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment