ബംഗാളില്‍ സ്ത്രീപീഡനവും ബലാത്സംഗവും മറ്റുകുറ്റകൃത്യങ്ങളും വന്‍തോതില്‍ വര്‍ധിച്ചു. മുഖ്യമന്ത്രി മമതയുടെ കീഴിലുള്ള പൊലീസ് വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍, ഓരോ കുറ്റകൃത്യവും നടക്കുമ്പോള്‍ അവ തന്നെ താറടിക്കാന്‍ കെട്ടിച്ചമയ്ക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്ത്രീകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനമായി ബംഗാള്‍ മാറിയെന്ന് നാഷണല്‍ ക്രൈം ബ്യൂറോയുടെയും ദേശീയ വനിതാ കമീഷന്റെയും റിപ്പോര്‍ട്ടില്‍ നേരത്തെ പറഞ്ഞിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസും കൊല്‍ക്കത്ത പൊലീസും വെവ്വേറെ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്.
സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2010ല്‍ സ്ത്രീകള്‍ക്കെതിരെ 15,500 കുറ്റകൃത്യമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2011ല്‍ അത് 17,150ഉം 2012ല്‍ 25,036ഉം ആയി വര്‍ധിച്ചു. കൊല്‍ക്കത്ത പൊലീസിന്റെ കണക്കനുസരിച്ച് നഗരപരിധിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ ഇരട്ടിയിലധികമായി. 2010ല്‍ 32 ബലാത്സംഗ കേസാണ് ഉണ്ടായതെങ്കില്‍ 2011ല്‍ അത് 46ഉം 2012ല്‍ 98ഉം ആയി. 2010ല്‍ 225 മാനഭംഗശ്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത് 2012ല്‍ 445 ആയി. 2010ല്‍ 158 പിടിച്ചുപറി കേസാണ് ഉണ്ടായതെങ്കില്‍ 2012ല്‍ 298 ആയി. കൊലപാതകത്തിന്റെ എണ്ണവും കൂടി. 2011ല്‍ 44 കൊലപാതകം കൊല്‍ക്കത്തയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2012ല്‍ അത് 80 ആയി. വീടുകയറിയുള്ള അക്രമം, വാഹനം തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടി തുടങ്ങിയവയും കുറവല്ല.
(ഗോപി)
deshabhimani 250113
No comments:
Post a Comment