Friday, January 25, 2013

ട്രെയിനിലും പ്ലാറ്റ്ഫോമിലും പത്രവിതരണം നിരോധിച്ചു


പ്ലാറ്റ്ഫോമിലും ട്രെയിനിലും പത്രവിതരണം ദക്ഷിണറെയില്‍വേ നിരോധിച്ചു. സ്റ്റേഷനിലെ ബുക്ക്സ്റ്റാളുകള്‍ വഴി മാത്രമേ ഇനിമുതല്‍ പത്രവിതരണം പാടുള്ളൂ. ഇതുസംബന്ധിച്ച ഉത്തരവ് സ്റ്റേഷന്‍ മാനേജര്‍മാര്‍ക്ക് ലഭിച്ചു. യാത്രക്കാര്‍ക്കും പത്രവിതരണം ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്കും പ്രഹരമാകുന്ന ഉത്തരവിനു പിന്നില്‍ കുത്തക സ്ഥാപനമായ ബുക്ക്സ്റ്റാളാണെന്ന് അറിയുന്നു. ദക്ഷിണ റെയില്‍വേക്കു കീഴില്‍ ഭൂരിപക്ഷം സ്റ്റേഷനുകളിലും ഹിഗിന്‍ ബോത്തംസ് എന്ന വന്‍കിട പുസ്തക സ്ഥാപനമാണ് ബുക്ക്സ്റ്റാള്‍ നടത്തുന്നത്. ഇവരുടെ സമ്മര്‍ദമാണ് നിരോധനത്തിന് പിന്നില്‍.

അതിരാവിലെ സ്റ്റേഷനില്‍ എത്തുന്നവരും ട്രെയിനില്‍ യാത്രചെയ്യുന്നവരും വിതരണക്കാരില്‍ നിന്നാണ് പത്രങ്ങള്‍ വാങ്ങുന്നത്. സാധാരണഗതിയില്‍ ഒന്നോ രണ്ടോ ബുക്ക്സ്റ്റാളാണ് സ്റ്റേഷനിലുണ്ടാവുക. യാത്രക്കാര്‍ക്ക് ഇവിടെനിന്നുതന്നെ പത്രം വാങ്ങുക പ്രായോഗികമല്ല. ട്രെയിനിലുള്ളവര്‍ക്കാണ് കൂടുതല്‍ പ്രയാസം. നേരത്തെ വെന്റിങ് ലൈസന്‍സ് എടുത്തവരുടെ ലൈസന്‍സ് കാലാവധി തീരുന്നമുറയ്ക്ക് പുതുക്കി നല്‍കേണ്ടതില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി തൊഴിലാളി കുടുംബംഗങ്ങളാണ് ഇതോടെ വഴിയാധാരമായത്.
(പി കെ ബൈജു)

deshabhimani 250113

No comments:

Post a Comment