കയര്‍മേള ബഹിഷ്കരി ക്കുന്നതിനുള്ള സിഐടിയു തീരുമാനം സി.പി.ഐ (എം) ഇടപെട്ട് തടഞ്ഞു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കയര്‍ കേരള പ്രദര്‍ശനം ബഹിഷ്കരിക്കുവാനുള്ള കയര്‍ വര്‍ക്കേഴ്സ് സെന്ററിന്റെ തീരുമാനത്തെ പാര്‍ടി ഇടപെട്ട് തടഞ്ഞു എന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത. തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ആ സംഘടനകളുടെ ഭരണഘടനയുടെയും പരിപാടിയുടെയും അടിസ്ഥാനത്തിലാണ്. ഓരോ ഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ അതാത് സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് പതിവ്. ഇത്തരം കാര്യങ്ങളിലൊന്നും പാര്‍ടി ഇടപെടല്‍ ഉണ്ടാകാറില്ല. കയര്‍ മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്ത സംഘടന ആ മേഖലയിലെ പ്രക്ഷോഭങ്ങളുടെ സ്വഭാവം തീരുമാനിക്കുകയാണുണ്ടായത്.
വസ്തുത ഇതായിരിക്കെ പാര്‍ടിക്കകത്ത് ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ട് എന്ന് വ്യാഖ്യാനിച്ച്് വാര്‍ത്തകള്‍ പടച്ചുവിടുന്നത് ദുരുദ്ദേശത്തോടുകൂടിയാണ്. വലതുപക്ഷ മാധ്യമങ്ങളുടെ ഇത്തരം കള്ള പ്രചാരവേലകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment