Tuesday, January 29, 2013
ആയുധ ഇടപാട് സമഗ്രമായി അന്വേഷിക്കണം: വി എസ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ഫോര്‍ജിങ്സ് ലിമിറ്റഡ് ഉള്‍പ്പെട്ട ആയുധ ഇടപാടുകളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇടപാടിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച സുബി മല്ലിയുമായി കേരളത്തിലെ ഉന്നത നേതാവിന് ബന്ധമുള്ളതായി വാര്‍ത്ത വന്നിട്ടുണ്ട്. കമ്മീഷന്‍ ഏര്‍പ്പാടാക്കി കൊടുത്ത കാര്യത്തിലും ഈ നേതാവിന് പങ്കുണ്ടെന്നും ആക്ഷേപമുണ്ട്. ഇക്കാര്യവും അന്വേഷിക്കണം. സിബിഐ അന്വേഷണത്തിനൊപ്പം സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണവും നടക്കണം. കമ്പനിയുടെ ചെയര്‍മാനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും നീക്കിയിട്ടില്ല. എംഡി ഷാനവാസ് യുഡിഎഫ് ഭരണകാലത്ത് പലസ്ഥാപനങ്ങളുടെയും ചുമതല വഹിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വന്‍തോതില്‍ അഴിമതി നടത്തിയതായും ആരോപണമുണ്ട്. ഇക്കാരയത്തില്‍ കുറ്റമറ്റ അന്വേഷണം നടക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന ശരിയെന്ന് പറയാന്‍ ചെന്നിത്തലയ്ക്കും എതിര്‍ത്തുപറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധൈര്യമില്ലെന്നും വി എസ് പറഞ്ഞു.
deshabhimani
Labels:
അഴിമതി,
ആയുധക്കച്ചവടം,
പൊതുമേഖല
Subscribe to:
Post Comments (Atom)
No comments:
Post a Comment