Wednesday, January 30, 2013
ഇന്ത്യയിലെ കള്ളപ്പണം 25 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി: ഇന്ത്യയിലെ കള്ളപ്പണം 25 ലക്ഷം കോടി. സമ്പദ്ഘടനയിലെ ഈ കള്ളപ്പണം രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 30 ശതമാനത്തോളം വരും. 1985നു ശേഷം ആദ്യമായാണ് ഇത്തരം ഒരു കണക്ക് പുറത്ത് വരുന്നത്.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്‌ളൈഡ് എകണോമിക് റിസര്‍ച്ച് ( എന്‍ സി എ ഇ ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബഌക് ഫിനാന്‍സ് ആന്‍ഡ് പോളിസി(എന്‍ ഐ പി എഫ് പി), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (എന്‍ ഐ എഫ് എം) എന്നിവ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കള്ളപ്പണ വ്യവഹാരത്തിന്റെ മൂന്നിലൊന്നുഭാഗവും നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലൂടെയാണ്. സ്വര്‍ണവും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ വാണിഭ പ്രവര്‍ത്തനങ്ങളിലൂടെയാണ് മറ്റൊരു ഭാഗം നടക്കുന്നത്.
സ്രോതസ്സ് വെളിപ്പെടുത്താനാകാത്ത അന്‍പതിനായിരം കോടി രൂപയാണ് മൂന്നു വര്‍ഷംകൊണ്ട് കേന്ദ്രം കണ്ടെത്തിയത്. നികുതി വെട്ടിച്ച ഇനത്തില്‍ വിദേശബാങ്കുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ആയിരം കോടിയിലേറെയാണ് കണ്ടെത്തിയത്.
വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ ആസ്തി സൂചിപ്പിക്കുന്ന 12,500ഓളം നിക്ഷേപങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. ഇതേക്കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണ്.
ഇതേസമയം, 2001-10 കാലയളവില്‍ ഇന്ത്യയില്‍ നിന്നും പുറം രാജ്യത്തേയ്ക്ക് ഒഴുകിയത് 123 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണമാണെന്ന് യു എസ് ഗവേഷണ സ്ഥാപനമായ ഗ്‌ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി കണ്ടെത്തിയിരുന്നു. പൂഴ്ത്തിവയ്ക്കപ്പെട്ട 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി 30 ശതമാനം നികുത ഈടാക്കിയാല്‍ രാജ്യത്തിന് ലഭിക്കുന്നത് 8.5 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ 626 ജില്ലകളലായി 2,000 സൂപ്പര്‍ സെപഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങാന്‍ ഇത് ഉപകരിക്കും. ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പി ചിദംബരം പുറത്തുവിടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
janayugom
Labels:
കള്ളപ്പണം
Subscribe to:
Post Comments (Atom)
No comments:
Post a Comment