Friday, January 25, 2013
വിലക്കയറ്റം തടയാത്ത സര്‍ക്കാരിനെ ആവശ്യമില്ല: ഗൗരിയമ്മ
വിലക്കയറ്റം തടയാന്‍ കഴിയാത്ത സര്‍ക്കാരിനെ ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് കെ ആര്‍ ഗൗരിയമ്മ അഭിപ്രായപ്പെട്ടു. യുഡിഎഫിലെ ഘടകകക്ഷിയെന്ന നിലയില്‍ ജെഎസ്എസ് ഭരണത്തിന്റെ ഭാഗമാണ്. എന്നാല്‍ വിലക്കയറ്റം, ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജെഎസ്എസിന് യുഡിഎഫിനോട് വിയോജിപ്പുണ്ടെന്ന് ജെഎസ്എസ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെ ഗൗരിയമ്മ പറഞ്ഞു.
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കും സര്‍ക്കാരിനോട് എതിര്‍പ്പുണ്ട്. വിലക്കയറ്റം സാധാരണക്കാരന് താങ്ങാനാവുന്നതിനപ്പുറമാണ്. പാര്‍ടി എന്ന നിലയില്‍ എതിര്‍ക്കേണ്ടതിനെ എതിര്‍ക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ ആവിഷ്കരിക്കുന്നില്ല. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായതിനുശേഷമാണ് രാജ്യത്ത് വന്‍തോതിലുള്ള വിലക്കയറ്റമുണ്ടായത്. റേഷന്‍പോലും കൃത്യമായി ലഭിക്കുന്നില്ല. രാജ്യത്തെ ജനങ്ങളും ഭരണവും ലോകബാങ്കല്ലെന്ന് പ്രധാനമന്ത്രി മനസിലാക്കണം. കേരളത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. സ്ത്രീകളെ ആക്രമിക്കുന്നവരെ പരസ്യമായി മുക്കാലിയില്‍ കെട്ടി അടിക്കണമെന്നും ഗൗരിയമ്മ പറഞ്ഞു.
deshabhimani 250113
Subscribe to:
Post Comments (Atom)
No comments:
Post a Comment