തിങ്കളാഴ്ച രാവിലെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഐ എം പ്രവര്‍ത്തകരെയും പാര്‍ടി ഓഫീസുകളും വീടുകളും ആക്രമിച്ച നിരവധി കേസുകളിലെ പ്രതികളിലൊരാളായ ബബീഷിന്റെ വീടിന് സമീപം പൊലീസ് നായ മണം പിടിച്ചെത്തിയെങ്കിലും കൂടുതല്‍ അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. അക്രമത്തിന് ഉപയോഗിച്ച കരിങ്കല്‍ ചീള് മണത്താണ് നായ ബബീഷിന്റെ വീടിന് മുന്നിലെത്തിയത്. എന്നാല്‍ വീടിനുമുന്നിലെത്തിയ നായയെ അന്വേഷകസംഘം പിന്തിരിപ്പിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടു. അക്രമസംഭവത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
മെയ് നാലിന്റെ പരിപാടിയോടനുബന്ധിച്ച് ഒഞ്ചിയം മേഖലയില്‍ അക്രമം നിര്‍ത്തിവെച്ചിരുന്ന ആര്‍എംപിക്കാര്‍ ശനിയാഴ്ചത്തെ പരിപാടി കഴിഞ്ഞുടനെയുള്ള അക്രമം പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തിരിച്ചടിയായി. വിഷുദിവസം വള്ളിക്കാട്ടും ഒഞ്ചിയം മേഖലയിലും വായനശാലയടക്കം നാല് പാര്‍ടി ഓഫീസുകള്‍ ആര്‍എംപി സംഘം തകര്‍ത്തിരുന്നു. ഉന്നത പൊലീസ് അധികൃതര്‍ വിളിച്ചുചേര്‍ത്ത സമാധാനയോഗത്തില്‍ ആര്‍എംപിയുടെ ഏകപക്ഷീയ അക്രമത്തെ സര്‍വകക്ഷി നേതാക്കള്‍ അപലപിച്ചിരുന്നു. അതിനിടയിലാണ് കുന്നുമ്മക്കരയില്‍ വീണ്ടും ആര്‍എംപിയുടെ അക്രമം. നേരത്തെ കുന്നുമ്മക്കരയില്‍ നിരവധി സ്ഥാപനങ്ങളും വീടുകളും ആര്‍എംപി തകര്‍ത്തിരുന്നു. പാര്‍ടിയോഗങ്ങളും മറ്റും പതിവായി സുരേന്ദ്രന്റെ വീട്ടില്‍ ചേരുന്നതാണ് അക്രമികളെ ചൊടിപ്പിച്ചത്. ആര്‍എംപി നേതാവ് എന്‍ വേണുവിന്റെ വീടിന് സമീപത്തുള്ള സുരേന്ദ്രന്റെ വീടിന് നേരത്തെയും ഭീഷണി ഉണ്ടായിരുന്നു. അക്രമം വ്യാപകമായിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാതെ സംരക്ഷിക്കുകയാണ് പൊലീസ്. വള്ളിക്കാട് ആര്‍എംപി പ്രകടനത്തിനിടെ സിഐ ഉള്‍പ്പടെ മൂന്നുപൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടും അഞ്ചുപേരെയാണ് ഇതുവരെ പിടികൂടിയത്.
deshabhimani 070513
No comments:
Post a Comment