പെരുമ്പാവൂര്‍: രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണത്തിനിടെ മണ്ഡലം പ്രസിഡന്റിനെ ഐഎന്‍ടിയുസിക്കാര്‍ വളഞ്ഞിട്ടു തല്ലി. ഒടുവില്‍ മണ്ഡലം പ്രസിഡന്റ് വേദിയില്‍നിന്ന് ഇറങ്ങി ഓടി കാറില്‍ക്കയറി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7.30ന് പെരുമ്പാവൂര്‍ സസ്യമാര്‍ക്കറ്റ് ജങ്ഷനിലാണ് സംഭവം. കോണ്‍ഗ്രസ് പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് റോയി കല്ലുങ്കലി (55) നാണ് മര്‍ദനമേറ്റത്. സ്വീകരണത്തിന്റെ ലിസ്റ്റ് വായിച്ചപ്പോള്‍ ഐഎന്‍ടിയുസി തൊഴിലാളികളുടെ പേര് വിട്ടുപോയതാണ് മര്‍ദനത്തിനുകാരണം. എന്നാല്‍ മുഴുവന്‍ ലിസ്റ്റും വായിക്കേണ്ടെന്ന് പി പി തങ്കച്ചനും ടി പി ഹസനും തന്നോടു പറഞ്ഞതുകൊണ്ടാണ് വായിക്കാതിരുന്നതെന്ന് റോയി കല്ലുങ്കല്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
സ്വീകരണസമ്മേളനത്തില്‍ പാര്‍ടിയുടെ ഐക്യത്തെക്കുറിച്ച് ഓരോ നേതാക്കളും ആവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ചതിന്റെ ചൂടാറുംമുമ്പാണ് നേതാവിനെ തെരഞ്ഞുപിടിച്ച് അണികള്‍ പെരുമാറിയത്. ഐ ഗ്രൂപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പരിപാടിയില്‍ "എ" വിഭാഗക്കാര്‍ സഹകരിച്ചെന്നു വരുത്തുകയും ചെയ്തു. അടികൊണ്ടതും അടിച്ചതും "ഐ" ഗ്രൂപ്പുകാരാണ്.
deshabhimani 070513
No comments:
Post a Comment