പ്രവചനക്കാര്‍ ഇറങ്ങിയിട്ടുണ്ട്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിെന്‍റ സംഭാവന എന്താകും എന്ന് മാനംനോക്കി പ്രവചിക്കുന്നവരും സര്‍വേ റിപ്പോര്‍ട്ടിലൂടെ പ്രഖ്യാപിക്കുന്നവരും മാധ്യമങ്ങളില്‍ തിളങ്ങിനില്‍ക്കുന്നു. ചില ജ്യോത്സ്യന്‍മാരെ രംഗത്തിറക്കി യുഡിഎഫിന് മുന്‍തൂക്കം "ദാനം" ചെയ്തതുവരെ കണ്ടു. തെരഞ്ഞെടുപ്പു ഫലത്തിെന്‍റ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. . ഒരാള്‍ക്കുമാത്രമല്ല, തങ്ങള്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ടാകുമെന്ന് അതിനെ രമേശ് ചെന്നിത്തല തിരുത്തി.
യുഡിഎഫ് പത്രമായ മലയാള മനോരമ "കണ്ടെത്തി"യത് തങ്ങളുടെ മുന്നണി മുന്നിട്ടു നില്‍ക്കുന്നുവെന്നാണ്. ജനങ്ങള്‍ക്കുമുന്നിലുള്ളത് മൂര്‍ത്തമായ രഷ്ട്രീയ പ്രശ്നങ്ങളാണ്. രാജ്യം ഇനിയും ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ തുടണോ, കോര്‍പ്പറേറ്റ് ലാഭപ്പന്തയത്തിെന്‍റ ഇരകളായി ഇന്ത്യക്കാര്‍ സ്വയം ബലിനല്‍ണോ, വര്‍ഗീയ വിപത്തിനെ പുരണോ, അഴിമതി രാജിലെ പ്രജകളെന്ന അപമാനത്തിനറുതിവേണ്ടേ- ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ക്കാണ് ഈ തെരഞ്ഞെടുപ്പ് ഇത്തരം പറയേണ്ടത്.
കേരളത്തിലാകട്ടെ, ആഗോള വല്‍ക്കരണനയങ്ങള്‍ക്ക് പ്രായോഗിക ബദല്‍ ഉയര്‍ത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവര്‍മെന്‍റിെന്‍റ നേട്ടങ്ങളാടെ തകര്‍ത്തുകളഞ്ഞ യുഡിഎഫ് ഇന്ന് അശ്ളീല മുഖവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്നലെവരെ യുഡിഎഫിനൊപ്പം അണിനിരന്ന ജനവിഭാഗങ്ങള്‍ എല്ലാം അനുഭവിച്ച് മടുത്തും രോഷംപൂണ്ടും വലതുപാളയം വിട്ട് ഇടതുപക്ഷത്തോട് പരസ്യമായ ആഭിമുഖ്യം പ്രകടിപ്പിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ "യുഡിഎഫിന് മുന്‍തൂക്കം" എന്ന് കോണ്‍ഗ്രസ് നേതാക്കളും മനോരമയും പറയുമ്പോള്‍ പരിഹസിക്കാനല്ല, സഹതപിക്കാനേ കഴിയൂ.
യുഡിഎഫിന് ഇന്നത്തെ കേരളത്തില്‍ മുന്‍തൂക്കം കിട്ടാന്‍ അത്ഭുതപരമ്പരതന്നെ സംഭവിക്കണം. ജനങ്ങള്‍ യു പി എ സര്‍ക്കാരിനെ മറക്കണം. വിലക്കയറ്റത്തെക്കുറിച്ച് ചിന്തിക്കരുത്. വോട്ടര്‍മാര്‍ വാഹനങ്ങളില്‍ പെട്രോളും ഡീസലും വീട്ടില്‍ എല്‍പിജിയും ഉപയോഗിക്കുന്നവരാകരുത്. 2 ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് തുടങ്ങിയ അഴിമതികളെക്കുറിച്ച് വിദൂര ചിന്തപോലും അരുത്. അഴിമതി എന്ന വാക്കുതന്നെ പോളിങജ് ബൂത്തിനു പുറത്ത് കെട്ടിയൊളിപ്പിച്ച് വെക്കണം. പശ്ചിമ ഘട്ടമലനിരകള്‍ ഭൂപടത്തില്‍ നിന്നു മാച്ചുകളയണം. അങ്ങനെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്നശല്യം ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കാം.
പത്തനംതിട്ടയില്‍ പീലിപ്പോസ് തോമസ് എന്നൊരാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഓര്‍മ്മിക്കാനേ പാടില്ല. ഇടുക്കി എന്ന മണ്ഡലം കേരളത്തിന് വേണ്ട എന്നു പറയാം. പി ടി തോമസിനെ "നാടുകടത്തപ്പെട്ട സ്വദേശാഭിമാനി" ആയി മഹത്വപ്പെടുത്തണം. ഗൗരിയമ്മ ഇപ്പോള്‍ എവിടെ, എവിടെനിന്ന് എവിടേക്ക് പോയി എന്നത് ഒരു&ലരശൃര; രാഷ്ട്രീയ പ്രശ്നമേയല്ല എന്ന് സിദ്ധാന്തിക്കണം. പീതാംബരക്കുറുപ്പ് ഏതോ പാതാളത്തില്‍ ഒളിച്ചതായി കരുതണം. ശശി തരൂരിെന്‍റ സൗന്ദര്യത്തെക്കുറിച്ച് മാത്രം സദാചിന്തിക്കണം. മാനംവിറ്റു കൂറുമാറാന്‍ ഇല്ല എന്ന എകെ ശശീന്ദ്രന്റെയും തോമസ് ചാണ്ടിയുടെയും "ജനാധിപത്യ വിരുദ്ധ സമീപനം" എന്നും എന്നും പ്രേമചന്ദ്രേന്‍റത് വിശുദ്ധ കാലുമാറ്റമെന്നും വിലയിരുത്തണം. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വികാരവും വിചാരവും ഇല്ല, സംതൃപ്തിയേ ഉള്ളൂ എന്ന് നാല്‍പതുവട്ടം പറയണം.
ചാക്കോ തൃശ്ശൂരില്‍ നിന്ന് ചാടിയതും ധനപാലനെ ചാലക്കുടിയില്‍ നിന്ന് വലിച്ചതും "വിജയ ഭീതി" കൊണ്ടാണ് എന്ന് സ്വപ്നം കാണണം. ഇ അഹമ്മദ് സര്‍വസമ്മത യുവത്വമാണ് എന്ന ഗാനമാലപിക്കണം. വീരേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ മിശിഹാ ആണ്, മാതൃഭൂമിവിട്ട് മത്സരത്തിനിറങ്ങിയ ശ്രീജിത്ത് യൂദാസ് ആണ് എന്ന മന്ത്രം മലയാളത്തിെന്‍റ സുപ്രഭാതമായി വീടുകളിലെത്തണം. പൊന്നാനിയോ, അവിടെ ഒരു അബ്ദുറഹിമാനോ കോണ്‍ഗ്രസ്സിന്റെ മനസ്സിലും ലീഗിന്റെ ശരീരത്തിലും ഇല്ല എന്നുറപ്പിക്കണം. വയനാട്ടില്‍ ജയിക്കാന്‍ ടിവിയിലെ ചര്‍ച്ച മതി എന്ന ന്യൂജനറേഷന്‍ തിയറി പ്രചരിപ്പിക്കണം. സോളാര്‍ കേസ്, സരിത, അബ്ദുള്ളക്കുട്ടി, ശാലു മേനോന്‍, ജോപ്പന്‍, ജിക്കു, സലിം രാജ്, ഗണേശ്കുമാര്‍ തുടങ്ങിയ വാക്കുകള്‍ അറബിക്കടലിലെറിയണം. ഏറ്റവും കുറഞ്ഞത് ഇത്രയും അത്ഭുതം സംഭവിച്ചാല്‍ മനോരമ എഴുതിയത് വിശ്വസിക്കാം-ആദ്യറൗണ്ടില്‍ യു ഡി എഫ് തന്നെ മുന്നില്‍. ഇനി ഒരല്‍ഭുതവും സംഭവിച്ചില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത് നടക്കും-തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുനഃസ്സംഘടനയുണ്ടാകും. ആരൊക്കെ സത്യപ്രതിജ്ഞ ചെയ്യുമെന്നത് അപ്പോഴറിയാം.
പി എം മനോജ് deshabhimani
Hope this post will be available after 16th May.
ReplyDelete