മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്മാന് പി ടി ഗോപാലക്കുറുപ്പ്. എന്നാല്‍ , വില വര്‍ധന അനുവദിക്കില്ലെന്ന് മന്ത്രി സി ദിവാകരന് പ്രതികരിച്ചു. ഇതിനിടെ, പാല്‍വില കൂട്ടാനുള്ള മില്‍മയുടെ നടപടി ക്ഷീരവികസന ഡയറക്ടര്‍ സ്റ്റേചെയ്തു. വോട്ടെണ്ണല്‍ കഴിഞ്ഞാലുടന്‍ വിലവര്‍ധന നിലവില്‍ വരുമെന്നാണ്് മില്‍മ ചെയര്മാന് പറഞ്ഞത്. "കേരളത്തിലെ പാല് ഉല്‍പ്പാദന ചെലവും വിലയും" എന്ന വിഷയത്തില്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില വര്‍ധനയ്ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. വര്‍ധിപ്പിക്കുന്ന അഞ്ചു രൂപയില്‍ 4.20 രൂപ ക്ഷീരകര്ഷകന് നല്‍കും. കമീഷനായി 20 പൈസ ഏജന്റിനും 20 പൈസ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നല്‍കുമെന്നും മില്‍മ ചെയര്മാന് പറഞ്ഞു. എന്നാല്‍ , വില വര്‍ധിപ്പിക്കാന്‍ മില്‍മയെ അനുവദിക്കില്ലെന്ന് മന്ത്രി സി ദിവാകരന് ദേശാഭിമാനിയോട് പ്രതികരിച്ചു. സ്വയംഭരണാവകാശത്തിന്റെ മറവില്‍ , ജനങ്ങളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതുപോലുള്ളതാണ് മില്‍മയുടെ നടപടി. അത് സഹകരണനിയമത്തിന്റെ ലംഘനവുമാണ്. ഏതു സംവിധാനവും സര്‍ക്കാരിനു കീഴിലാണെന്ന് മില്‍മ ഓര്‍ക്കണം. മില്‍മ പുഃസംഘടിപ്പിക്കാനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. പാല്‍വില കൂട്ടാനുള്ള തീരുമാനം ക്ഷീരവികസന സഹകരണസംഘം രജിസ്ട്രര്‍ സ്റ്റേ ചെയ്തതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു.
deshabhimani 100511
മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്മാന് പി ടി ഗോപാലക്കുറുപ്പ്. എന്നാല്‍ , വില വര്‍ധന അനുവദിക്കില്ലെന്ന് മന്ത്രി സി ദിവാകരന് പ്രതികരിച്ചു. ഇതിനിടെ, പാല്‍വില കൂട്ടാനുള്ള മില്‍മയുടെ നടപടി ക്ഷീരവികസന ഡയറക്ടര്‍ സ്റ്റേചെയ്തു. വോട്ടെണ്ണല്‍ കഴിഞ്ഞാലുടന്‍ വിലവര്‍ധന നിലവില്‍ വരുമെന്നാണ്് മില്‍മ ചെയര്മാന് പറഞ്ഞത്. "കേരളത്തിലെ പാല് ഉല്‍പ്പാദന ചെലവും വിലയും" എന്ന വിഷയത്തില്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDeleteമന്ത്രി സി ദിവാകരന് , ഒരു പശുവളര്ത്തിയുട്ടുണ്ടോ ആവോ? ഒരു ക്ഷീര കര്‍ഷന്റെ ഏതെങ്കിലും ഒരു അയലത്ത് ഇദ്ദേഹം ചെന്നിട്ടുപോലുമില്ലാ എന്ന് എനിക്കുറപ്പുണ്ട്.. ഇല്ലേല് ഈ വക പ്രസ്താവനയിറക്കാന്‍ യാതൊരു കാരണവും കാണുന്നില്ലാാ. അതോ ക്ഷീര കര്‍ഷകനും മുതലാളിയാ്യോ ആവോ?
ReplyDelete