സംസ്ഥാനത്തെ പ്രസവങ്ങളില്‍ സിസേറിയന്‍ വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സാധാരണപ്രസവം തങ്ങളുടെ അവകാശമാണെന്ന് ഗര്‍ഭിണികളെ ബോധവല്‍ക്കരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി. അനിവാര്യമായ ഘട്ടത്തില്‍മാത്രമേ സിസേറിയന്‍ ആകാവൂ. സാധാരണപ്രസവത്തേക്കാള്‍ സിസേറിയനാണ് സുരക്ഷിതമെന്ന തെറ്റിദ്ധാരണ മാറ്റണം. ഗര്‍ഭിണികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രസവത്തെ അഭിമുഖീകരിക്കാന്‍ ആരോഗ്യവിദ്യാഭ്യാസം നല്‍കണം. സാധാരണപ്രസവം പ്രോത്സാഹിപ്പിക്കാനുതകുന്ന വ്യായാമമുറ പരിശീലിപ്പിക്കണം. അമ്മമാര്‍ക്ക് മാനസികമായി ധൈര്യം നല്‍കാന്‍ പ്രസവത്തിന്റെ ആദ്യഘട്ടത്തില്‍ പ്രസവമുറിയില്‍ ബന്ധുവായ സ്ത്രീയെക്കൂടി നില്‍ക്കാന്‍ അനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശമുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍/ജില്ല/താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് ഗൈനക്കോളജിസ്റ്റുള്‍പ്പെട്ട യൂണിറ്റ് സംവിധാനം പാലിക്കണം. സിസേറിയന്‍ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ വിദഗ്ധാഭിപ്രായം കണക്കിലെടുത്തുമാത്രമേ സിസേറിയന്‍ തീരുമാനിക്കാവൂ. സിസേറിയന്‍ ചെയ്യുകയാണെങ്കില്‍ അതുസംബന്ധിച്ച വിവരം വിശദമായി ഡോക്ടര്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തണം. സങ്കീര്‍ണമായ ഗര്‍ഭാവസ്ഥയുടെയും സിസേറിയന്‍ ഉള്‍പ്പെടെയുള്ള പ്രസവങ്ങളുടെയും പ്രതിമാസ ക്ലിനിക്കല്‍ റിപ്പോര്‍ട്ട് എല്ലാ ആശുപത്രിയിലും തയ്യാറാക്കണം. ഇത് എല്ലാ മാസവും ആദ്യത്തെ പ്രവൃത്തിദിനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയക്കണം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ഇത്തരം മാര്‍ഗനിര്‍ദേശം രൂപീകരിച്ച് നടപ്പാക്കണമെന്നും ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
deshabhimani 100511

ReplyDelete