തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ അടിയന്തരഘട്ടങ്ങളില്‍ പൊലീസ് സേവനം ലഭ്യമാക്കുന്ന നവീന പദ്ധതി നടപ്പിലാക്കും. നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പിടിച്ചുപറിയും മോഷണവും ഗുണ്ടാ ആക്രമണവും വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സിറ്റി പൊലീസ് ആലോചിക്കുന്നത്.
അയല്‍പക്ക സുരക്ഷാ പദ്ധതി (നെയിബര്‍ഹുഡ് സെക്യൂരിറ്റി സ്‌കീം) എന്നറിയപ്പെടുന്ന പദ്ധതി മൊബൈല്‍ഫോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അസമയത്ത് മോഷ്ടാക്കളുടെ ആക്രമണത്തിന് വിധേയമായി പണവും ആഭരണങ്ങളും നഷ്ടപ്പെടുന്ന ഒരാള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് എത്രയും വേഗം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിക്കുക എന്നതാണ്.
ആക്രമണത്തിന് വിധേയമാകുന്ന വ്യക്തിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ എമര്‍ജന്‍സി നമ്പരായ 100 എന്ന നമ്പറില്‍ വിളിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ കാര്യങ്ങള്‍ വിളിച്ചറിയിക്കാം. കണ്‍ട്രോള്‍ റൂമില്‍ നിങ്ങളുടെ ഫോണ്‍കോള്‍ എടുക്കുന്ന ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയും സംഭവം നടന്ന പ്രദേശം ഏതാണെന്ന് ചോദിച്ചറിയുകയുമാണ് ചെയ്യുക. ഈ വിവരങ്ങള്‍ ആക്രമണത്തിന് ഇരയായ വ്യക്തിയുടെ സമീപത്തുള്ള പൊലീസ് പട്രോളിംഗ് ടീമിന് കൈമാറുകയും പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനകം തന്നെ അക്രമിയോ, മോഷ്ടാക്കളോ നഗരം വിട്ട് തന്നെ രക്ഷപ്പെട്ടുകാണും. നിലവിലുള്ള ഈ സംവിധാനം കാര്യക്ഷമമല്ല എന്ന് മനസ്സിലാക്കിയാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ സിറ്റി പൊലീസ് ആലോചിക്കുന്നത്.
അയല്‍പക്ക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ഫോണില്‍ നിന്ന് രണ്ട് എന്ന നമ്പര്‍ അമര്‍ത്തിയാല്‍ മതി. ഇപ്പോഴുള്ള എമര്‍ജന്‍സി ലൈനിനെക്കാള്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. വെബ് അധിഷ്ടിത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം. 'ജാവ' സൗകര്യമുള്ള ഏതു മൊബൈല്‍ഫോണിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും.
ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ഫോണിലെ കീപാഡില്‍ '2' എന്ന നമ്പര്‍ ലോംഗ് പ്രസ് ചെയ്യുമ്പോള്‍ സമീപത്തുള്ള പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമെത്തും. കൂടാതെ നിങ്ങളുടെ മൊബൈല്‍ഫോണില്‍ നേരത്തെ ക്രമീകരിച്ചിരിക്കുന്ന സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഫോണ്‍നമ്പറിലേക്കും സന്ദേശം എത്തും.
ഈ പദ്ധതി പ്രകാരം പ്രത്യേകം പരിശീലനം നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. ഇവര്‍ക്ക് മൊട്ടോര്‍ ബൈക്കും നല്‍കും. സന്ദേശം ലഭിക്കുന്ന ഉദ്യേഗസ്ഥന് അഞ്ചുമിനിറ്റിനുള്ളില്‍ സംഭവസ്ഥലത്ത് എത്താനാകും. വിവിധ അടിയന്തര ഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിന് സജ്ജമാക്കുന്ന വിധത്തില്‍ ഇങ്ങനെ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനമാണ് നല്‍കുന്നത്.
ഉദാഹരണത്തിന് മോഷ്ടാവിന്റെ ആക്രമണത്തിന് വിധേയമാകുന്ന വ്യക്തിക്ക് ചികിത്സ ആവശ്യമായിവരികയാണെങ്കില്‍ സംഭവസ്ഥലത്തെത്തുന്ന ഉദ്യോഗസ്ഥന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കുകയും ഉടന്‍ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്യും. ആയുധങ്ങളുമായി നില്‍ക്കുന്ന അക്രമികളെ പോലും കീഴടക്കണ്ടിവരുമെന്നതിനാല്‍ കായിക പരിശീലനത്തിലും വൈദഗ്ധ്യമുള്ളവരെയാകും ഇതിനായി നിയോഗിക്കുക.
ടെക്‌നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റയിന്‍ കണ്‍സെര്‍ട്‌സ് ടെക്‌നോളജീസും സഹോദരസ്ഥാപനമായ ഇറം സയന്റിഫിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് പദ്ധതിക്കായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ കവടിയാര്‍ റസിഡന്‍ഷ്യല്‍ പ്രദേശത്ത് ഇവ നടപ്പാക്കുകയും ചെയ്തിരുന്നു.
മൊബൈല്‍ഫോണ്‍ സര്‍വവ്യാപിയായ ഇക്കാലഘട്ടത്തില്‍ ഈ സാങ്കേതിക വിദ്യായുടെ അനന്തസാധ്യതകള്‍ സുരക്ഷാ സംവിധാനമൊരുക്കുന്നതിന് എപ്രകാരം ഉപയോഗിക്കാം എന്ന ആലോചനയാണ് ഇത്തരമൊരു പദ്ധതിക്ക് വഴിതെളിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. നഗരത്തിലെ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.
ജനയുഗം 240511
തലസ്ഥാന നഗരത്തില്‍ അടിയന്തരഘട്ടങ്ങളില്‍ പൊലീസ് സേവനം ലഭ്യമാക്കുന്ന നവീന പദ്ധതി നടപ്പിലാക്കും. നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പിടിച്ചുപറിയും മോഷണവും ഗുണ്ടാ ആക്രമണവും വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സിറ്റി പൊലീസ് ആലോചിക്കുന്നത്.
ReplyDeleteഅയല്‍പക്ക സുരക്ഷാ പദ്ധതി (നെയിബര്‍ഹുഡ് സെക്യൂരിറ്റി സ്‌കീം) എന്നറിയപ്പെടുന്ന പദ്ധതി മൊബൈല്‍ഫോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അസമയത്ത് മോഷ്ടാക്കളുടെ ആക്രമണത്തിന് വിധേയമായി പണവും ആഭരണങ്ങളും നഷ്ടപ്പെടുന്ന ഒരാള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് എത്രയും വേഗം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരമറിയിക്കുക എന്നതാണ്.