സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിന് കല്‍ക്കരിപ്പാടങ്ങള്‍ ചുളുവിലയ്ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ 85,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുള്ളപ്പോഴാണ് വമ്പന്‍ അഴിമതി നടന്നത്. 2 ജി സ്പെക്ട്രം മാതൃകയില്‍ തുച്ഛമായ വിലയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതാണ് ഭീമമായ നഷ്ടത്തിന് ഇടയാക്കിയത്.
വന്‍കിട കമ്പനികള്‍ക്ക് ഖനികള്‍ അനുവദിച്ച ഈ ഇടപാട് പ്രകാരം കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ ടണ്‍ ഒന്നിന് 50 മുതല്‍ 100 രൂപ മാത്രമേ സര്‍ക്കാരിന് ലഭിക്കുന്നുള്ളൂ. 850 രൂപയാണ് ഒരു ടണ്‍ കല്‍ക്കരി ഖനനം ചെയ്തെടുക്കാന്‍ കമ്പനികള്‍ക്ക് ചെലവാകുക. കമ്പനികളുടെ ലാഭം കണക്കാക്കിയാലും ടണ്ണൊന്നിന് ശരാശരി 500 രൂപ സര്‍ക്കാരിന് നഷ്ടം.
പശ്ചിമ ബംഗാള്‍ , ഒഡീഷ, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 1700 കോടി ടണ്‍ കല്‍ക്കരിശേഖരമാണ് സ്വകാര്യ കമ്പനികള്‍ക്ക് ചെറിയവിലയ്ക്ക് നല്‍കിയത്. 51 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കരുതല്‍ ശേഖരമാണ് ഈ ഇടപാടിലൂടെ ജിന്‍ഡാല്‍ , ടിസ്കോ, ടാറ്റ പവര്‍ , എസ്സാര്‍ , ജിഎംആര്‍ , ആര്‍സല്‍ മിത്തല്‍ , ജെകെ സിമന്റ് എന്നീ വന്‍കിട കമ്പനികള്‍ക്ക് തീറെഴുതിയത്.
പാര്‍ലമെന്റില്‍ 2006ല്‍ അവതരിപ്പിച്ച ഖനി-ധാതു ഭേദഗതി നിയമം 2010ല്‍ പാസാക്കുന്ന ഇടവേളയിലാണ് 73 കല്‍ക്കരിപ്പാടങ്ങള്‍ 143 സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത്. 2 ജി സ്പെക്ട്രം അഴിമതിക്ക് സമാനമായി ആദ്യംവന്ന കമ്പനികള്‍ക്ക് ആദ്യം എന്ന രീതിയിലാണ് കല്‍ക്കരിപ്പാടങ്ങളും അനുവദിച്ചത്. 2006 നും 2009 നും ഇടയില്‍ പ്രധാനമന്ത്രിക്കായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല. അന്ന് ദസരി നാരായണറാവുവും സന്തോഷ് ബഗ്രോദിയയുമാണ് സഹമന്ത്രിമാര്‍ . ശ്രീപ്രകാശ് ജയ്സ്വാളിന് സ്വതന്ത്ര ചുമതല ലഭിക്കുന്നത് 2009ല്‍ മാത്രം.
1973ല്‍ ഇന്ദിര ഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ക്കരി ഖനനമേഖല മന്‍മോഹന്‍സിങ് മറിച്ചുവില്‍ക്കുകയാണ്. കല്‍ക്കരി മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും കോള്‍ ഇന്ത്യയുടെ ഓഹരിവില്‍പ്പനയ്ക്കുമെതിരെ അനിശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരത്തിന് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ രൂപം നല്‍കുകയാണെന്ന് സിഐടിയു വൈസ്പ്രസിഡന്റ് എംകെ പന്ഥെ പറഞ്ഞു. ലക്ഷക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നത്-പന്ഥെ പറഞ്ഞു. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
(വി ബി പരമേശ്വരന്‍)
deshabhimani 240511
സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിന് കല്‍ക്കരിപ്പാടങ്ങള്‍ ചുളുവിലയ്ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ 85,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുള്ളപ്പോഴാണ് വമ്പന്‍ അഴിമതി നടന്നത്. 2 ജി സ്പെക്ട്രം മാതൃകയില്‍ തുച്ഛമായ വിലയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതാണ് ഭീമമായ നഷ്ടത്തിന് ഇടയാക്കിയത്.
ReplyDelete