പെട്രോളിന്റെ വില കുത്തനെ കൂട്ടിയതിലുള്ള പ്രതിഷേധം ശക്തിപ്പെട്ടുവരികയാണ്. ഇടതുപക്ഷ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളും മാത്രമല്ല, യു പി എ സര്‍ക്കാരിനെ അനുകൂലിക്കുന്ന സംഘടനകള്‍ പോലും വില വര്‍ധനവിനെതിരെ രംഗത്തുവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും മാത്രമാണ് വില വര്‍ധനവിനെ ന്യായീകരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചു രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഈ വര്‍ധന പ്രഖ്യാപിച്ചപ്പോള്‍ എണ്ണ കമ്പനികള്‍ പറഞ്ഞത് അടുത്ത നാളുകളില്‍ വീണ്ടും വില കൂട്ടുമെന്നാണ്. പെട്രോളിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് എണ്ണ കമ്പനികള്‍ക്ക് നല്‍കിയശേഷം ഒമ്പതു തവണ വിലകൂട്ടി. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. അടുത്ത ആഴ്ച ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാനും പെട്രോള്‍ വില നിര്‍ണയാവകാശം എണ്ണ കമ്പനികള്‍ക്കു കൈമാറിയത് റദ്ദാക്കാനും കഴിയണമെങ്കില്‍ അതിശക്തവും വിപുലവുമായ പ്രക്ഷോഭം വളര്‍ത്തികൊണ്ടുവരണം. വിലക്കയറ്റത്തിനു ആക്കം കൂട്ടുകയും ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുകയും ചെയ്യുന്ന നടപടികളില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ഇതല്ലാതെ വഴിയില്ല.
രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും മാത്രമല്ല, സംസ്ഥാന ഗവണ്‍മെന്റുകളും കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനങ്ങളുണ്ടാവുകയുള്ളൂ. പെട്രോളിന്റെ വര്‍ധിപ്പിച്ച വിലയില്‍ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവയ്ക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇത് പ്രശ്‌നത്തിനുള്ള പരിഹാരമാവില്ല. പെട്രോള്‍ കമ്പനികളും കേന്ദ്ര സര്‍ക്കാരും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധിപ്പിക്കുമ്പോഴെല്ലാം സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി ഉപേക്ഷിക്കാന്‍ യു ഡി എഫ് ഗവണ്‍മെന്റ് തയാറാകുമോ? നികുതി വേണ്ടെന്നുവയ്ക്കുക നയപരമായ ഒരു തീരുമാനമായി ഗവണ്‍മെന്റ് അംഗീകരിക്കുകയാണെങ്കില്‍ വളരെ നല്ലത്. അതേക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നും പറഞ്ഞുകണ്ടില്ല. പെട്രോളിന്റെ വില്‍പന വിലയില്‍ സംസ്ഥാന നികുതികള്‍ 16.3 ശതമാനമാണെങ്കില്‍ എക്‌സൈസ്, കസ്റ്റംസ് തീരുവകളിലൂടെ കേന്ദ്രത്തിനു കിട്ടുന്നത് 27.6 ശതമാനമാണ്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്നും കേന്ദ്രത്തിനു 27.50 രൂപയാണ് ലഭിക്കുന്നത്. എക്‌സൈസ്-കസ്റ്റംസ് തീരുവകള്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ പെട്രോള്‍ വില ഗണ്യമായി കുറയും. നികുതികള്‍ ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുമോ? ഇതേക്കുറിച്ചും ഉമ്മന്‍ചാണ്ടി മൗനം പാലിക്കുകയാണ്.
പെട്രോളിന് എക്‌സൈസ്-കസ്റ്റംസ് തീരുവകള്‍ ഈടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിമാന ഇന്ധനത്തെ അവയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് ഓര്‍ക്കണം. ഏറ്റവും ഒടുവിലത്തെ വര്‍ധനവോടെ പെട്രോളിന്റെ വിലയും വിമാന ഇന്ധനത്തിന്റെ വിലയും തമ്മില്‍ വ്യത്യാസമില്ലാതായിരിക്കുന്നു. വിമാന ഇന്ധനത്തെ എക്‌സൈസ്-കസ്റ്റംസ് തീരുവകളില്‍ നിന്നും ഒഴിവാക്കിയതിന്റെ പ്രയോജനം വിമാന കമ്പനികള്‍ക്കും വിമാന യാത്രക്കാര്‍ക്കുമാണ്. ജനസംഖ്യയില്‍ മൂന്നു ശതമാനത്തോളം പേര്‍ മാത്രമാണ് വിമാനയാത്രക്കാര്‍. മൂന്നു ശതമാനത്തിന് ഇളവു നല്‍കുമ്പോള്‍ 97 ശതമാനത്തെ ബാധിക്കുന്ന പെട്രോള്‍ വില ഗണ്യമായി കുറയ്ക്കാന്‍ കഴിയും വിധം എക്‌സൈസ്-കസ്റ്റംസ് തീരുവകള്‍ കുറയ്ക്കാന്‍ കേന്ദ്രം തയാറല്ല.
പെട്രോള്‍ വില വര്‍ധിപ്പിച്ചത് അവശ്യ സാധനങ്ങളുടെയുമെല്ലാം വില ഉയരാന്‍ ഇടയാക്കുന്നു. ഓട്ടോ-ടാക്‌സി ചാര്‍ജുകള്‍ ഉയരും. ബസ്ചാര്‍ജ് വീണ്ടും കൂട്ടണമെന്ന ആവശ്യം ബസുടമകള്‍ ഉന്നയിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഭാരം താങ്ങേണ്ടിവരുന്നത് ജനങ്ങളാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നയത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടായില്ലെങ്കില്‍ വിലക്കയറ്റത്തിന്റെ നീരാളിപിടുത്തത്തില്‍ നിന്നും ജനങ്ങള്‍ക്കു മോചനമുണ്ടാവില്ല. പെട്രോള്‍ വില വര്‍ധനവിന് എതിരെ ഇന്നു നടക്കുന്ന വാഹന പണിമുടക്ക് ഉള്‍പ്പടെയുള്ള സമരങ്ങള്‍, അത്തരമൊരു നയമാറ്റത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കാണണം.
ജനയുഗം മുഖപ്രസംഗം 200511

ReplyDelete