ഫത്തേഹാബാദ്(ഹരിയാന): ആണവനിലയം വരുന്ന ഹരിയാനയിലെ ഗോരഖ്പുര്‍ ഗ്രാമവാസികള്‍ക്ക് രാഹുല്‍ഗാന്ധിയോടു അടങ്ങാത്ത രോഷമാണ്. മായാവതി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഭട്ട പര്‍സോള്‍ ഗ്രാമത്തില്‍ പോയി കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ഗാന്ധി എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവായ ഭുപീന്ദര്‍ സിങ് ഹൂഡ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തെ പിന്തുണക്കുന്നില്ലെന്നാണ് ഗ്രാമീണരുടെ ചോദ്യം. കൃഷിസമൃദ്ധമായ 1313 ഏക്കര്‍ ഭൂമി ആണവനിലയത്തിന് ഏറ്റെടുക്കുന്നതിനെതിരെ 279 ദിവസമായി ഇവിടെ ഗ്രാമീണര്‍ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. ജില്ലാ ആസ്ഥാനമായ ഫത്തേഹാബാദിലെ മിനി സെക്രട്ടറിയറ്റിനുമുമ്പിലാണ് രണ്ടുപേര്‍ വീതം എല്ലാദിവസവും സത്യഗ്രഹമിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത് രണ്ടു പേര്‍ ഇതിനകം രക്തസാക്ഷിയായി-രാംകുമാര്‍ സിവാച്ചും ഭാഗുരാം സിവാച്ചും. ഡല്‍ഹിയില്‍നിന്നും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നും 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള കോമ്രേഡുകളുടെ ഗ്രാമമാണ് ഗോരഖ്പുര്‍ . പൃഥ്വിസിങ് എന്ന സിപിഐ എം നേതാവാണ് ഈ ഗ്രാമത്തെ സഖാക്കളുടെ ഗ്രാമമായി മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐ എം സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ് ഗോരഖ്പുര്‍ ഉള്‍പ്പെടുന്ന ഫത്തേഹാബാദ്. ആണവനിലയം സ്ഥാപിക്കുന്നതിന് ഈ ഗ്രാമം ഏറ്റെടുക്കുകയാണ്.
ഇന്ത്യന്‍ ആണവ കോര്‍പറേഷനാണ് 700 മെഗാവാട്ട് ശേഷിയുള്ള നാലു റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ആദ്യ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വന്നത്. ഈ ജൂലൈ 28ന് അന്തിമ വിജ്ഞാപനം വരും. ഇതോടെ ഗോരഖ്പുര്‍ , കജേലഡി, ബഡോപ്ളേ എന്നീ ഗ്രാമങ്ങളിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. ജാട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള ഗോരഖ്പുരില്‍ മുപ്പൂവിളയുന്ന പ്രദേശത്താണ് ആണവനിലയം വരുന്നത്. ബിഷ്ണോയി വിഭാഗക്കാരുടെ ഗ്രാമമായ ബഡോപ്ളേയിലാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുക. കജേലഡിയില്‍ ആണവമാലിന്യം നിക്ഷേപിക്കുന്ന പ്ലാന്റും വരും. ആയിരത്തോളം കര്‍ഷകരുടെ ഭൂമിയാണ് 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമനുസരിച്ച് ഏറ്റെടുക്കുന്നത്. ഒരു ഏക്കര്‍ മാത്രമുള്ള 347 പേരുടെയും മൂന്ന് ഏക്കര്‍വരെയുള്ള 250 പേരുടെയും അഞ്ചുഏക്കര്‍വരെയുള്ള 235 പേരുടെയും അഞ്ച് ഏക്കറിന് മുകളിലുള്ള 180 പേരുടെയും കൃഷി നിലമാണ് ഏറ്റെടുക്കുന്നത്. ആണവനിലയം സ്ഥാപിച്ച് നൂറുകണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുമെന്ന് പറയുന്ന സര്‍ക്കാര്‍ ആയിരത്തോളം വരുന്ന കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതാക്കുന്നതെന്ന കാര്യം വിസ്മരിക്കപ്പെടുകയാണ്.
ഒരു ഏക്കറില്‍നിന്ന് വര്‍ഷം ഒന്നേകാല്‍ ലക്ഷത്തിന്റെ ശരാശരി വരുമാനം കൃഷിക്കാര്‍ക്ക് ലഭിക്കുമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി അധ്യക്ഷന്‍ ഹന്‍സ്രാജ് സിവാച്ച് പറഞ്ഞു. ആണവനിലയത്തില്‍ ഗ്രാമീണര്‍ക്ക് ജോലി നല്‍കാമെന്നാണ് ഹൂഡ സര്‍ക്കാരിന്റെ വാദം. എന്നാല്‍ , തൂപ്പുജോലിയും മറ്റും മാത്രമാണ് പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള കര്‍ഷകര്‍ക്ക് ലഭിക്കുക. അതിനേക്കാളും അന്തസ്സായ ജീവിതമാണ് ഞങ്ങള്‍ ഇപ്പോള്‍ നയിക്കുന്നത്. അതിനാല്‍ ഏത്ര കോടി രൂപ നഷ്ടപരിഹാരം തന്നാലും ഭൂമി നല്‍കാന്‍ തയ്യാറല്ല-സിവാച്ച് പറഞ്ഞു. ആണവനിലയം വരുന്നതോടെ ഗോരഖ്പൂര്‍ ഗ്രാമത്തിലെ കാല്‍ലക്ഷം പേര്‍ കുടിയൊഴിയേണ്ടിവരും. കജേലഡി ഗ്രാമത്തില്‍നിന്ന് 4000 പേരും ബഡോപ്ളേ ഗ്രാമത്തിലെ 20,000 പേരും വഴിയാധാരമാകും.
deshabhimani 200511
ആണവനിലയം വരുന്ന ഹരിയാനയിലെ ഗോരഖ്പുര്‍ ഗ്രാമവാസികള്‍ക്ക് രാഹുല്‍ഗാന്ധിയോടു അടങ്ങാത്ത രോഷമാണ്. മായാവതി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഭട്ട പര്‍സോള്‍ ഗ്രാമത്തില്‍ പോയി കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ഗാന്ധി എന്തുകൊണ്ട് കോണ്‍ഗ്രസ് നേതാവായ ഭുപീന്ദര്‍ സിങ് ഹൂഡ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തെ പിന്തുണക്കുന്നില്ലെന്നാണ് ഗ്രാമീണരുടെ ചോദ്യം. കൃഷിസമൃദ്ധമായ 1313 ഏക്കര്‍ ഭൂമി ആണവനിലയത്തിന് ഏറ്റെടുക്കുന്നതിനെതിരെ 279 ദിവസമായി ഇവിടെ ഗ്രാമീണര്‍ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്. ജില്ലാ ആസ്ഥാനമായ ഫത്തേഹാബാദിലെ മിനി സെക്രട്ടറിയറ്റിനുമുമ്പിലാണ് രണ്ടുപേര്‍ വീതം എല്ലാദിവസവും സത്യഗ്രഹമിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത് രണ്ടു പേര്‍ ഇതിനകം രക്തസാക്ഷിയായി-രാംകുമാര്‍ സിവാച്ചും ഭാഗുരാം സിവാച്ചും. ഡല്‍ഹിയില്‍നിന്നും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നും 200 കിലോമീറ്റര്‍ മാത്രം അകലെയുള്ള കോമ്രേഡുകളുടെ ഗ്രാമമാണ് ഗോരഖ്പുര്‍ . പൃഥ്വിസിങ് എന്ന സിപിഐ എം നേതാവാണ് ഈ ഗ്രാമത്തെ സഖാക്കളുടെ ഗ്രാമമായി മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐ എം സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ് ഗോരഖ്പുര്‍ ഉള്‍പ്പെടുന്ന ഫത്തേഹാബാദ്. ആണവനിലയം സ്ഥാപിക്കുന്നതിന് ഈ ഗ്രാമം ഏറ്റെടുക്കുകയാണ്.
ReplyDelete