രാജ്യത്തെ റേഷന്‍ സമ്പ്രദായം വെട്ടിച്ചുരുക്കണമെന്ന് ലോകബാങ്ക്. ആസൂത്രണ കമ്മിഷനു വേണ്ടി ഇന്ത്യയിലെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ അവലോകനം ചെയ്തു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഈ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നഗര മേഖലകളെക്കൂടി കണക്കിലെടുത്ത് പുനസ്സംഘടിപ്പിക്കണമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്.
നഗരമേഖലയില്‍ ദരിദ്രരുടെ എണ്ണം കുത്തനെ കൂടുകയാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള പദ്ധതികളൊന്നും നിലവിലെല്ലെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി താരതമ്യേന മെച്ചപ്പെട്ട തുകയാണ് ഇന്ത്യ ചെലവഴിക്കുന്നത്. ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ രണ്ടു ശതമാനം ഇന്ത്യ ഇത്തരം പദ്ധതികള്‍ക്കായി നീക്കിവയ്ക്കുന്നുണ്ട്. എന്നാല്‍ ഇതു ലക്ഷ്യം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ആഭ്യന്തരമൊത്ത ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം ചെലവഴിക്കപ്പെടുന്ന റേഷന്‍ സമ്പ്രദായത്തില്‍ 23 ശതമാനം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനവും അനര്‍ഹരുടെ കൈകളില്‍ എത്തുന്നതുകൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കാനാവുന്നില്ല. 2004-05ല്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്ത 41 ശതമാനം ഭക്ഷ്യധാന്യങ്ങള്‍ മാത്രമാണ് അര്‍ഹരുടെ പക്കലെത്തിയതെന്ന് ആസൂത്രണ കമ്മിഷന്റെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പറയുന്നു. റേഷന്‍ വെട്ടിച്ചുരുക്കുകയാണ് ഈ കുറവുകള്‍ പരിഹരിക്കാനുള്ള പോംവഴിയെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രങ്ങളുടെ അപര്യാപ്തത, പല സംസ്ഥാനങ്ങളിലും പ്രതിമാസം ധാന്യം നല്‍കുന്നതിലുടെ ഉപഭോക്താക്കള്‍ പണം ഒറ്റയടിക്ക് നല്‍കേണ്ടിവരുന്നത്, മേല്‍നോട്ടത്തിന് വേണ്ടത്ര സംവിധാനമില്ലായ്മ തുടങ്ങിയവയാണ് രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തിന്റെ പോരായ്മകളായി ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ സാമൂഹ്യ ക്ഷേമ പദ്ധതികളെ മൂന്നായി തിരിച്ചാണ് ലോകബാങ്ക് പഠനം നടത്തിയത്. ദരിദ്രരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ് ആദ്യ വിഭാഗത്തിലുള്ളത്. പൊതുവിതരണ സമ്പ്രദായം, വയോജന-വിധവാ-വികലാംഗ പെന്‍ഷനുകള്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്. കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേയ്ക്കു വീണുപോകാതിരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് രണ്ടാമത്തെ വിഭാഗം. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന, ആം ആദ്മി ഭീമ യോജന എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദാരിദ്ര്യത്തില്‍നിന്നു കരകയറുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ് അവസാന വിഭാഗം. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍, ഉച്ച ഭക്ഷണ പദ്ധതി എന്നിവ ഇവയ്ക്ക് ഉദാഹരണമാണ്.
പൊതുവിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കി പകരം ഭക്ഷ്യ കൂപ്പണുകള്‍ ഏര്‍പ്പെടുത്താന്‍ നേരത്തെ ആസൂത്രണ കമ്മിഷന്‍ നിര്‍ദേശം കൊണ്ടുവന്നിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിര്‍ദേശത്തെ ബലപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍, ആസൂത്രണ കമ്മിഷന്റെ ആവശ്യപ്രകാരം നടത്തിയ അവലോകനത്തില്‍ ലോകബാങ്ക് മുന്നോട്ടുവച്ചിട്ടുണ്ട്. ഗുജറാത്ത് പോലെയുള്ള ചില സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി പൊതുവിതരണ രംഗത്ത് കൂടുതല്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
ജനയുഗം 200511
രാജ്യത്തെ റേഷന്‍ സമ്പ്രദായം വെട്ടിച്ചുരുക്കണമെന്ന് ലോകബാങ്ക്. ആസൂത്രണ കമ്മിഷനു വേണ്ടി ഇന്ത്യയിലെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ അവലോകനം ചെയ്തു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഈ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നഗര മേഖലകളെക്കൂടി കണക്കിലെടുത്ത് പുനസ്സംഘടിപ്പിക്കണമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് നിര്‍ദേശിച്ചിട്ടുണ്ട്.
ReplyDelete