Monday, August 15, 2011

അഴിമതിഭരണത്തിന് താക്കീതായി സേവ്ഇന്ത്യാ യുവജനറാലി

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സേവ് ഇന്ത്യാറാലി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് താക്കീതായി. അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍നയത്തിനെതിരായ മുദ്രാവാക്യങ്ങളുമായി സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ യുവജനങ്ങള്‍ റാലിയിലും പൊതുയോഗത്തിലും അണിചേര്‍ന്നു. അഴിമതിക്കാരെ തുറുങ്കിലടക്കുക, കള്ളപ്പണം കണ്ടുകെട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയുടെ ഭാഗമായി ഉന്നയിച്ചിരുന്നത്. നിരവധി ധീരദേശാഭിമാനികള്‍ ജീവത്യാഗം ചെയ്തു നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം പണയപ്പെടുത്തുന്ന ഭരണാധികാരികള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പരിപാടിയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ പ്രതിജ്ഞയെടുത്തു.

കണ്ണൂരില്‍ സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട്ട് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും എറണാകുളത്ത് എംവി ഗോവിന്ദനും ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരത്ത് സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗം ഹനന്‍മുള്ള ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ ആനത്തലവട്ടം ആനന്ദനും ഇടുക്കിയില്‍ സംസ്ഥാനസെക്രട്ടറി ടിവി രാജേഷും ഉദ്ഘാടനം ചെയ്തു. കോഴിക്കോട്ടും മലപ്പുറത്തും പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു.വയനാട്ടില്‍ ഇപി ജയരാജനും തൃശൂരില്‍ പികെ ശ്രീമതിയും ഉദ്ഘാടകരായി. കോട്ടയത്ത് എ വിജയരാഘവന്‍ ആലപ്പുഴയില്‍ തോമസ്ഐസകും ഉദ്ഘാടനം ചെയ്തു. കാസര്‍ഗോട്ട് പി ശ്രീരാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു.അഞ്ചു ലക്ഷത്തോളം യുവതീയുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

deshabhimani news

1 comment:

  1. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച സേവ് ഇന്ത്യാറാലി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് താക്കീതായി. അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍നയത്തിനെതിരായ മുദ്രാവാക്യങ്ങളുമായി സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ യുവജനങ്ങള്‍ റാലിയിലും പൊതുയോഗത്തിലും അണിചേര്‍ന്നു. അഴിമതിക്കാരെ തുറുങ്കിലടക്കുക, കള്ളപ്പണം കണ്ടുകെട്ടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയുടെ ഭാഗമായി ഉന്നയിച്ചിരുന്നത്. നിരവധി ധീരദേശാഭിമാനികള്‍ ജീവത്യാഗം ചെയ്തു നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം പണയപ്പെടുത്തുന്ന ഭരണാധികാരികള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പരിപാടിയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ പ്രതിജ്ഞയെടുത്തു.

    ReplyDelete