"പത്താംക്ലാസ് ജയിച്ചുനില്‍ക്കുന്ന സമയം. തുടര്‍ പഠനത്തിന് ആശയുണ്ട്. പക്ഷേ, തുടര്‍ന്ന് പഠിക്കേണ്ടെന്ന് വീട്ടുകാര്‍ . കാരണം വേറൊന്നുമല്ല. എട്ടാംക്ലാസുമുതല്‍ കെഎസ്എഫിന്റെ പ്രവര്‍ത്തകനാണ്. സംഘടനാപ്രവര്‍ത്തകനായി അടിയും ഇടിയും വാങ്ങിക്കുന്നത് വീട്ടുകാര്‍ക്ക് ഇഷ്ടമല്ല. ഒടുവില്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച് മദിരാശിയില്‍ ഒരു ചിട്ടിക്കമ്പനിയില്‍ ജോലിക്കായി അയച്ചു. അവിടെയെത്തിയപ്പോഴാണ് ചിട്ടിക്കമ്പനി മുതലാളിയുടെ ചൂഷണം എന്തെന്നറിയുന്നത്. അധികം വൈകാതെ പണിനിര്‍ത്തി തിരികെ നാട്ടിലേക്ക്. തിരികെവരുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന നിശ്ചയദാര്‍ഢ്യം".
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അധികമാരും അറിയാത്ത ജീവിതകഥയാണിത്. മദിരാശിയില്‍നിന്ന് നാട്ടിലേക്കുള്ള ഈ മടക്കയാത്ര ഒരു ചരിത്ര നിയോഗമായി. ബാലസംഘം ജില്ലാ സമ്മേളന വേദിയിലാണ് കോടിയേരി തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്. മദിരാശിയില്‍നിന്നാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന കടുത്ത ചൂഷണം എന്തെന്ന് അറിയുന്നത്. അന്നുറപ്പിച്ചതാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക്വേണ്ടി പ്രവര്‍ത്തിക്കണമെന്ന്. മദിരാശിയില്‍നിന്ന് മടങ്ങിയിട്ട് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മാഹി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. ഏത് സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും തന്റേടവും നല്‍കിയത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമാണ്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ജീവിതത്തിലെ കഷ്ടപ്പാടും ദുരിതവും പ്രതിസന്ധികളും അതിജീവിക്കാന്‍ കരുത്ത് നല്‍കി.
ജാതി മത സംഘടനകളും ചില പത്രങ്ങളും ഇന്ന് കുട്ടികളെ സംഘടിപ്പിക്കുന്നുണ്ട്. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെ നിലനിര്‍ത്താനാണ് അത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബാലസംഘം നിലവിലുള്ള സാമൂഹ്യവ്യവസ്ഥയില്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ എന്തുകൊണ്ടാണെന്ന ചിന്തയുണ്ടാക്കാനും അതിന് മാറ്റം വരുത്താനുള്ള കരുത്തും പകര്‍ന്ന് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവനവന്റെ കാര്യം മാത്രം ആലോചിച്ച് ജീവിക്കുന്ന ഇന്നത്തെ കാലത്ത് ബാലസംഘം പോലുള്ള കൂട്ടായ്മകള്‍ക്ക് പ്രസക്തി ഏറെയാണെന്ന് പ്രശസ്ത സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ പറഞ്ഞു. താന്‍ ഇന്നും നാലാളറിയുന്ന കലാകാരനായി നിലനില്‍ക്കുന്നതിന് പിന്നില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്സി പഠനത്തിന്ശേഷം എസ്ബിടിയില്‍ ജോലി കിട്ടിയപ്പോള്‍ ഒരു കലാകാരനായി നില്‍ക്കാനുള്ള പ്രോത്സാഹനം തന്നത് ബെഫിയുടെ പ്രവര്‍ത്തകരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
deshabhimani 150811

"പത്താംക്ലാസ് ജയിച്ചുനില്‍ക്കുന്ന സമയം. തുടര്‍ പഠനത്തിന് ആശയുണ്ട്. പക്ഷേ, തുടര്‍ന്ന് പഠിക്കേണ്ടെന്ന് വീട്ടുകാര്‍ . കാരണം വേറൊന്നുമല്ല. എട്ടാംക്ലാസുമുതല്‍ കെഎസ്എഫിന്റെ പ്രവര്‍ത്തകനാണ്. സംഘടനാപ്രവര്‍ത്തകനായി അടിയും ഇടിയും വാങ്ങിക്കുന്നത് വീട്ടുകാര്‍ക്ക് ഇഷ്ടമല്ല. ഒടുവില്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച് മദിരാശിയില്‍ ഒരു ചിട്ടിക്കമ്പനിയില്‍ ജോലിക്കായി അയച്ചു. അവിടെയെത്തിയപ്പോഴാണ് ചിട്ടിക്കമ്പനി മുതലാളിയുടെ ചൂഷണം എന്തെന്നറിയുന്നത്. അധികം വൈകാതെ പണിനിര്‍ത്തി തിരികെ നാട്ടിലേക്ക്. തിരികെവരുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന നിശ്ചയദാര്‍ഢ്യം".
ReplyDeleteസിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അധികമാരും അറിയാത്ത ജീവിതകഥയാണിത്.