Thursday, February 16, 2012

കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറിക്ക് അംഗീകാരം


പാലക്കാട് കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രതിവര്‍ഷം 400 കോച്ചുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഫാക്ടറിക്ക് 580 കോടി രൂപയാണ് മുതല്‍മുടക്ക്. വര്‍ഷങ്ങളായി കേരളം ഉയര്‍ത്തിയിരുന്ന ആവശ്യത്തിന് ഇപ്പോഴാണ് അംഗീകാരമായത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഫാക്ടറിയുടെ നിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 36 മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. 26 ശതമാനം റെയില്‍വേയുടെ ഓഹരിയാണ്.

കോച്ച് ഫാക്ടറിക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 236 ഏക്കര്‍ സ്ഥലം റെയില്‍വേക്ക് കൈമാറിയിരുന്നു. ആദ്യം അലുമിനിയം കോച്ചുകളും പിന്നീട് സ്റ്റീല്‍ കോച്ചുകളാണ് നിര്‍മ്മിക്കുക. ഫെബ്രുവരിയില്‍ തന്നെ ശിലാസ്ഥാപനം നടത്തുമെന്ന് റെയില്‍മന്ത്രി ദിനേഷ് ത്രിവേദി അറിയിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഭരിച്ച യുപിഎ മന്ത്രിസഭയുടെ കാലത്ത് ലാലു പ്രസാദ് റെയില്‍വെ മന്ത്രിയായിരിക്കെയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്.

deshabhimani

1 comment:

  1. പാലക്കാട് കഞ്ചിക്കോട് റെയില്‍കോച്ച് ഫാക്ടറിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രതിവര്‍ഷം 400 കോച്ചുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ഫാക്ടറിക്ക് 580 കോടി രൂപയാണ് മുതല്‍മുടക്ക്. വര്‍ഷങ്ങളായി കേരളം ഉയര്‍ത്തിയിരുന്ന ആവശ്യത്തിന് ഇപ്പോഴാണ് അംഗീകാരമായത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഫാക്ടറിയുടെ നിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 36 മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. 26 ശതമാനം റെയില്‍വേയുടെ ഓഹരിയാണ്.

    ReplyDelete