പിറവത്ത് എല്‍ഡിഎഫിന് അനുകൂലമായ സ്ഥിതിയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാണെന്നും പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ അദ്ദേഹത്തെ മന്ത്രിയാക്കുമെന്ന യുഡിഎഫ് മന്ത്രിമാരുടെ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ശരിയല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് വേണ്ടിയാണോ മന്ത്രിമാര്‍ സംസാരിക്കുന്നതെന്ന് വ്യക്തമാക്കണം. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിച്ചുപോരുന്നത്. പാമോലിന്‍ കേസിലടക്കം ജനങ്ങള്‍ ഇത് കണ്ടതാണ്. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ പ്രസ്താവനയെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. മന്ത്രിമാരെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്നും പിണറായി പറഞ്ഞു.
ജാതിമത സംഘടനകളിലെ യുഡിഎഫ് അനുകൂലികള്‍ പറയുന്നതുപോലെ ആ ജാതിയില്‍പ്പെട്ടവര്‍ മുഴുവന്‍ വോട്ട് ചെയ്യുമെന്ന് കരുതരുത്. എല്ലാ ജാതി, മത വിഭാഗങ്ങളും എല്‍ഡിഎഫിന് വോട്ട് ചെയ്യും.
ഡാറ്റാസെന്ററില്‍ സിബിഐ അന്വേഷണം സ്വാഗതാര്‍ഹമാണെന്ന് വിഎസ് തന്നെ വ്യക്തമാക്കിയതാണെന്നും ഇതുതന്നെയാണ് എല്‍ഡിഎഫിന്റെ അഭിപ്രായമെന്നും പിണറായി വ്യക്തമാക്കി. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജന്‍ , വൈക്കം വിശ്വന്‍ , എറണാകുളം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ആര്യാടന്റെ പരാമര്‍ശത്തിന്റെ സാഹചര്യമറിയില്ല: മുഖ്യമന്ത്രി
തൃശൂര്‍ : പിറവത്ത് ജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് ആര്യാടന്‍ പറഞ്ഞത് മുന്നണി മര്യാദപ്രകാരമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോടുപറഞ്ഞു. ഏതു സാഹചര്യത്തിലാണ് അതു പറഞ്ഞതെന്നറിയില്ല. നിലവിലുള്ള സംവിധാനം തന്നെ തുടരുമെന്നായിരിക്കും ഉദ്ദേശിച്ചത്. മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റലിക്കെതിരെ ശക്തമായ എഫ്ഐആറാണ് ഇട്ടിരിക്കുന്നത്. ദുര്‍ബലമാണെന്ന വാദം ശരിയല്ല. നമ്മുടെ നിയമസംവിധാനത്തിലേക്ക് ഇറ്റലിയെ കൊണ്ടു വരാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani news
പിറവത്ത് യുഡിഎഫ് ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അര്‍ഹതയില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ തിരുകിക്കയറ്റുകയാണ്. മാനസിക രോഗികളെയും മറ്റു സ്ഥലങ്ങളിലുള്ളവരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണ്. പരാജയഭീതിയില്‍ നിന്നുണ്ടാകുന്ന നടപടികളാണിത്.
ReplyDelete