മുന്‍കാലങ്ങളില്‍ സിഡിഎസിന്റെയും എഡിഎസിന്റെയും ചുമതലയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനത്തിലൂടെയാണ് മുഴുവന്‍ സര്‍വേകളും നടത്തിവന്നത്. സര്‍വേയിലൂടെ ലഭിക്കുന്ന തുക കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിച്ചിരുന്നു. പുതിയ നീക്കം കുടുംബശ്രീകളെതന്നെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ആനുകൂല്യങ്ങള്‍ സ്വന്തം കുടുംബത്തിന് വീതിച്ചു നല്‍കുകയും സ്വജനപക്ഷപാതവും രാഷ്ട്രീയ വിവേചനവും കാട്ടുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചുണ്ടിക്കാട്ടി കുടുംബശ്രീ ഭാരവാഹികളുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതായി അറിയുന്നു.
ആറന്മുള വിമാനത്താവളം നിര്‍മാണ ഉപകരണങ്ങളും ഉദ്യോഗസ്ഥരെയും സ്ത്രീകള്‍ തടഞ്ഞു
വിമാനത്താവള നിര്‍മാണത്തിന് തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന ഉപകരണങ്ങളും കെജിഎസ് ഗ്രൂപ്പ് ഉദ്യോഗസ്ഥരെയും കുടുംബശ്രീ നേതൃത്വത്തില്‍ സ്ത്രീകള്‍ തടഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ കാറുകളിലെത്തിയ ഇരുപതോളം കെജിഎസ് ഗ്രൂപ്പ് ജീവനക്കാരെയും നാഷണല്‍ പെര്‍മിറ്റ് ലോറികളിലെത്തിച്ച പൊക്ലൈനര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമാണ് സമീപവാസികളായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് തിരിച്ചുകൊണ്ടുപോകേണ്ടിവന്നത്.
പൊലീസ് സംരക്ഷണത്തിന്റെയും കോടതിവിധിയുടെയും മറവില്‍ പകല്‍ രണ്ടോടെയാണ് നിര്‍മാണ ആവശ്യത്തിനുള്ള ഉപകരണങ്ങളുമായി കെജിഎസ് ഗ്രൂപ്പ് എത്തിയത്. ഇടശേരിമല റോഡില്‍ ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിയില്‍ ഏര്‍പ്പെട്ടിരുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് വാഹനങ്ങള്‍ തടഞ്ഞത്. സ്ത്രീകള്‍ മാത്രം പങ്കെടുത്ത ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ കമ്പിനി ഉടമകള്‍ ഉപകരണങ്ങള്‍ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി ആറന്മുളയില്‍ വിമാനത്താവളത്തിനെതിരെ കത്തിനില്‍ക്കുന്ന ജനരോഷത്തിെന്‍റ ഭാഗമായാണ് സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ ആഹ്വാനമില്ലാതെ നാട്ടുകാരായ സ്ത്രീകള്‍ തന്നെ പ്രക്ഷോഭമായി രംഗത്തെത്തിയത്.
deshabhimani 240212
No comments:
Post a Comment