Saturday, February 11, 2012

വലിയേട്ടനും അനിയേട്ടനും ജനദ്രോഹത്തില്‍ മത്സരിക്കുന്നു: വൃന്ദ കാരാട്ട്

മുല്ലപ്പെരിയാര്‍ അപകടമേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലസനയത്തില്‍ പ്രതിഷേധിക്കാന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.

ഈ മേഖലയിലെ ജനങ്ങള്‍ ഇപ്പോഴും കടുത്ത അപകടഭീഷണിയിലാണ്. 115 വര്‍ഷം പിന്നിട്ട അണക്കെട്ടിന്റെ അപകടനില നാലുജില്ലകളില്‍ ജീവിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു. ഈ വിഷയം ഉന്നയിച്ച് മനുഷ്യമതില്‍ ഉള്‍പ്പെടെ കേരളീയസമൂഹം നടത്തുന്ന തുടര്‍ച്ചയായ സമരങ്ങളും ഇടപെടലും കണ്ടില്ലെന്നുനടിക്കുന്ന ജനാധിപത്യവിരുദ്ധനിലപാടാണ് കേന്ദ്രത്തിന്റേത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശക്തമായ ഇടപെടല്‍മൂലം പ്രശ്നത്തില്‍ സുപ്രീംകോടതിയുടെ നിലപാട് മാറി. ജലനിരപ്പ് 136 അടിയില്‍ നിര്‍ത്താനായി. വിപത്തുകളെ കുറിച്ച് പഠിക്കാന്‍ ഡല്‍ഹി ഐഐടിയെയും ഭൂകമ്പപ്രശ്നങ്ങള്‍ പഠിക്കുന്നതിനായി റൂര്‍ക്കി ഐഐടിയെയും ചുമതലപ്പെടുത്തി. ഇന്ന് വീണ്ടും ആശങ്കാജനകമായ സാഹചര്യത്തില്‍ കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം മുതല്‍ സര്‍വകക്ഷിസംഘംവരെ പ്രധാനമന്ത്രിയെ കണ്ടു. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല.

മുല്ലപ്പെരിയാര്‍ അന്തര്‍നദീജലതര്‍ക്കമല്ല, കേരളത്തില്‍ ഉത്ഭവിച്ച് കേരളത്തില്‍കൂടി ഒഴുകി പെരിയാര്‍ നദിയായി അറബിക്കടലില്‍ ചേരുന്ന സംസ്ഥാന നദിയാണ്. അതില്‍പോലും ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന് നാടിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം ഈ പ്രശ്നം അങ്ങേയറ്റം ലാഘവത്വത്തോടെയാണ് കൈകാര്യം ചെയ്തത്. ഈ സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നടത്തിയ വാദം തമിഴ്നാടിനെ സഹായിക്കുന്നതായിരുന്നു. സുപ്രീംകോടതിയിലും ഗൗരവമായി കേസ് വാദിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചില്ല.

തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പുവരുത്തണം. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി ഇതിനെ മാറ്റാന്‍ ചില തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. അതിനെതിരെ ജാഗ്രത വേണം. രണ്ട് സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ ഇതില്‍ കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണം. ഇത് ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍ തന്നെ നേരത്തെ ശുപാര്‍ശ ചെയ്ത വിധം പുതിയ അണക്കെട്ട് നിര്‍മിക്കണം. നാലുജില്ലകളിലെ ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ സമീപനം ജനാധിപത്യകേരളത്തോടുള്ള വെല്ലുവിളിയാണ്. ഈ ധിക്കാരത്തിനെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനങ്ങളോടും സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു.

കുടുംബശ്രീയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക

ലോകത്തിനാകെ മാതൃകയായ കുടുംബശ്രീ സംവിധാനം തകര്‍ക്കാനുള്ള യുഡിഎഫ് നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കുടുംബശ്രീയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. വിവിധങ്ങളായ പദ്ധതികളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിച്ചു. ഉല്‍പ്പാദന യൂണിറ്റുകള്‍ ഏകോപിപ്പിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താനുളള വിപണനമേളകള്‍ ഒരുക്കുന്നതിനും തയ്യാറായി. കുടുംബശ്രീയുടെ സ്വയംഭരണം ഉറപ്പാക്കി. ചിട്ടയായും നിഷ്പക്ഷമായും തെരഞ്ഞെടുപ്പ് നടത്തി. സര്‍ക്കാര്‍ സബ്സിഡിയുടെ അടിസ്ഥാനത്തില്‍ നാല് ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ ഉറപ്പാക്കി. 1999 മുതല്‍ 2006 വരെ ഏതാണ്ട് 50 കോടി രൂപയാണ് കുടുംബശ്രീ വഴി ആകെ ചെലവാക്കിയത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ മാത്രം 370 കോടി രൂപ ചെലവാക്കി.
ഇപ്പോള്‍ യുഡിഎഫ് അധികാരത്തില്‍വന്നതോടെ കുടുംബശ്രീയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം ആരംഭിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നിരവധി തവണ മാറ്റി അട്ടിമറിക്കാന്‍ ശ്രമിച്ചു. അയല്‍ക്കൂട്ടങ്ങള്‍ ഒരു മാനദണ്ഡവുമില്ലാതെ വിഭജിച്ച് അനര്‍ഹരെ തിരുകിക്കയറ്റാന്‍ ശ്രമിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെയും വനിതാസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കുടുംബശ്രീക്ക് സമാന്തരമായി കോണ്‍ഗ്രസിന്റെ പോക്കറ്റ് സംഘടനയായ ജനശ്രീയെ കൊണ്ടുവരാന്‍ ശ്രമിക്കയാണ്. കുടുംബശ്രീക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ 50 കോടി രൂപ കുറവുവരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ , ഈ പണം ജനശ്രീയെ ഏല്‍പ്പിക്കാന്‍ കരുക്കള്‍ നീക്കുകയാണ്. പുതുതായി ആരംഭിക്കുന്ന നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍ ഗ്രാമവികസന വകുപ്പിന്റെ കീഴിലാക്കി ജനശ്രീയെ ഏല്‍പ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് ഇതുവഴി നടക്കുക. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ കുടുംബശ്രീയുടെ നേതൃപരമായ പങ്കും ഉപേക്ഷിക്കാനുള്ള നീക്കമുണ്ട്. നാലുശതമാനം പലിശയ്ക്ക് വായ്പ എന്ന സ്കീം ഉപേക്ഷിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ പലിശ ബാങ്കുകള്‍ക്കു കൈമാറാത്തതിനെ തുടര്‍ന്ന് 9-12 ശതമാനം പലിശയ്ക്കാണ് ഇപ്പോള്‍ ബാങ്കുകള്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കുന്നത്. നബാര്‍ഡ് സന്നദ്ധസംഘടനകള്‍ക്കു നല്‍കുന്ന ധനസഹായവും കുടുംബശ്രീ്ക്ക് ഇപ്പോള്‍ നല്‍കുന്നില്ല. കുടുംബശ്രീ അംഗങ്ങളെ ജനശ്രീയിലും മറ്റും ചേര്‍ന്ന് ഇരട്ട അംഗത്വം സാര്‍വത്രികമാക്കുന്നു.

യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്ന കുടുംബശ്രീവിരുദ്ധ നയം അവരെ അതിവേഗം സ്ത്രീകളില്‍നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കയാണ്. കൂടുതല്‍ രാഷ്ട്രീയവൈരാഗ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ കടന്നാക്രമിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കുടുംബശ്രീയെ സംരക്ഷിക്കുന്നതിന് വിപുലമായ പ്രചാരണം നടത്തുകയും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലയില്‍ ഒട്ടേറെ ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

deshabhimani 110212

1 comment:

  1. ദല്‍ഹിയില്‍ യു.പി.എ വലിയേട്ടനും കേരളത്തില്‍ യു.ഡി.എഫ് അനിയേട്ടനും ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുകയാണെന്ന് വൃന്ദാ കാരാട്ട്.

    ReplyDelete