ബുധനാഴ്ച വൈകിട്ടാണ് കൗണ്‍സില്‍ ഹാളില്‍ സഭാമര്യാദകള്‍ ലംഘിച്ച് യുഡിഎഫ് അംഗങ്ങള്‍ അഴിഞ്ഞാടിയത്. കൗണ്‍സിലില്‍ മനഃപൂര്‍വം ബഹളംകൂട്ടി നിരന്തരമായി യോഗം അലങ്കോലപ്പെടുത്തുന്ന യുഡിഎഫ് അംഗങ്ങളുടെ നിലപാടിനെതിരെ ശക്തമായപ്രതിഷേധം ഉയര്‍ന്നിരുന്നു. ബുധനാഴ്ച കൗണ്‍സില്‍ നടപടികള്‍ നല്ലരീതിയില്‍ കൊണ്ടുപോവാന്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ചാണ് സഭാനടപടികളുമായി മേയര്‍ മുന്നോട്ട് പോയത്. യോഗത്തില്‍ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രതിപക്ഷം ബോധപൂര്‍വം ബഹളം കൂട്ടുകയായിരുന്നു. പരാമര്‍ശം വളച്ചൊടിച്ച കൗണ്‍സിലര്‍ ഇരിപ്പിടത്തിലിരുന്നിട്ടും ഉപനേതാവും ചില അംഗങ്ങളും ബഹളം തുടര്‍ന്നു. സഹകരിക്കാന്‍ തയ്യാറാവണമെന്ന് മേയര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.
മറ്റു അജണ്ടകളും മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രമേയം ടി ഹസന്‍ അവതരിപ്പിച്ചു. പി ദേവരാജ് പിന്താങ്ങി. അജണ്ടകള്‍ പൂര്‍ത്തിയായ തോടെ യോഗം പിരിച്ചുവിട്ടതായി മേയര്‍ അറിയിച്ചു. ഈ സമയത്താണ് മുഹമ്മദലിയുടെ നേതൃത്വത്തില്‍ തടഞ്ഞുനിര്‍ത്തി മേയറെ അവഹേളിച്ചത്. മേയറെ കടന്നുപോവാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായെത്തിയ വനിതാ കൗണ്‍സിലര്‍മാരുള്‍പ്പടെയുള്ളവരെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അപ്രതീക്ഷീതമായി മേയര്‍ക്കുനേരെ ഗ്ലാസേറ് വന്നതോടെ കൗണ്‍സിലര്‍മാര്‍ സ്തബ്ധരായി. പ്രതിപക്ഷത്തെ ചില മുതിര്‍ന്ന അംഗങ്ങള്‍ മുഹമ്മദലിക്കും മറ്റും നേരെ തിരിഞ്ഞപ്പോള്‍ ഒരു വനിതാ കൗണ്‍സിലര്‍ തന്നോട് മോശമായി പെരുമാറിയെന്ന അപവാദപ്രചാരണവും മുഹമ്മദലി അഴിച്ചുവിട്ടു. പ്രത്യേക ശ്രദ്ധക്ഷണിക്കലും അടിയന്തരപ്രമേയങ്ങളും 128 അജണ്ടകളുമുള്ള യോഗത്തില്‍ 120 അജണ്ടകള്‍ പൂര്‍ത്തീകരിച്ചപ്പോഴാണ് നിസ്സാര കാര്യത്തെ ച്ചൊല്ലി പ്രതിപക്ഷാംഗങ്ങള്‍ബഹളം വച്ചത
അക്രമം സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രമേയം ഭയന്ന്: മേയര്‍
കാഴിക്കോട്: മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ഭയന്നാണ് തനിക്കുനേരെ മുസ്ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ കെ മുഹമ്മദലിയുടെ നേതൃത്വത്തില്‍ കൈയേറ്റമുണ്ടായതെന്ന് മേയര്‍ എ കെ പ്രേമജം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. "ജനാധിപത്യമര്യാദ പാലിക്കാതെയാണ് യുഡിഎഫ് അംഗങ്ങള്‍ പെരുമാറുന്നത്. സ്ത്രീയാണെന്ന പരിഗണനപോലും കാണിച്ചില്ല. തനിക്കുനേരെ അസഭ്യവര്‍ഷം ചൊരിയുകയും ഗ്ലാസെടുത്തെറിയുകയുമായിരുന്നു. പ്രതിപക്ഷത്തിന് എന്തുമാവാമെന്ന ധിക്കാരപരമായ നിലപാട് അനുവദിക്കില്ല. ഇവരും ജനപ്രതിനിധികളല്ലേ" -മേയര്‍ ചോദിച്ചു.
യോഗം കഴിഞ്ഞശേഷം അരങ്ങേറിയ സംഭവമായതിനാല്‍ കൗണ്‍സിലിന് നടപടിയെടുക്കാന്‍ കഴിയില്ല. ആലോചിച്ച് തീരുമാനമെടക്കും. യോഗത്തിന്റെ അവസാനം വരെ സൗഹാര്‍ദ നിലപാടാണ് പ്രതിപക്ഷത്തോട് കാട്ടിയത്. നേഴ്സിങ് വിദ്യാര്‍ഥികളുടെ വിഷയത്തില്‍ അടിയന്തരപ്രമേയം അനുവദിക്കാന്‍ പ്രതിപക്ഷവും ഭരണപക്ഷവും ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തിനാണ് അനുമതി നല്‍കിയത്. ചില കാര്യങ്ങളില്‍ പ്രതിപക്ഷംബഹളംകൂട്ടുമ്പോള്‍ താന്‍ ഇരിപ്പിടത്തില്‍നിന്നും എഴുന്നേറ്റശേഷവും ചിലര്‍ ഒച്ചപ്പാടുണ്ടാക്കാറുണ്ട്. എന്നിട്ടും ചിലതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നത് കൗണ്‍സില്‍ നല്ലരീതിയില്‍ നടക്കണമെന്ന ആഗ്രഹംകൊണ്ടാണെന്നും മേയര്‍ പറഞ്ഞു.
deshabhimani 150212
No comments:
Post a Comment