Friday, February 17, 2012

വന്‍ അഴിമതിക്ക് നീക്കം

പരിസ്ഥിതി ലോലപ്രദേശ റിപ്പോര്‍ട്ടിന്റെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനം തടയുന്നു

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കില്‍ പരിസ്ഥിതിലോല പ്രദേശ റിപ്പോര്‍ട്ടിന്റെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നു. ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിയോഗിച്ച സമിതി കേന്ദ്ര പരിസ്ഥിതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്റെ മറവിലാണ് വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് മണ്ണ് നീക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നത്. എന്നാല്‍ വലിയ തുക കൈക്കൂലി നല്‍കുന്നവര്‍ക്കുമാത്രം മണ്ണ് നീക്കുന്നതിനുള്ള അനുമതി ചില ഇടനിലക്കാര്‍വഴി നല്‍കുന്നതായും ആരോപണമുണ്ട്. കൈക്കൂലി നല്‍കാന്‍ തയ്യാറല്ലാത്തവര്‍ ഓഫീസുകള്‍ കയറിയിറങ്ങി വിഷമിക്കുകയാണ്.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുന്നതേയുള്ളുവെങ്കിലും കേന്ദ്ര തീരുമാനം വരുന്നതിനുമുമ്പ് ജനത്തെ പിഴിഞ്ഞ് വന്‍തോതില്‍ പണം തട്ടാനാണ് നീക്കം. വകുപ്പ് കൈകാര്യം ചെയ്യുന്ന കക്ഷിയുടെ നേതാക്കളുടെ ഒത്താശയോടെ ഉദ്യോഗസ്ഥരുടെ നടപടി ഭരണകക്ഷിയുടെ സര്‍വീസ് സംഘടനാ നേതാക്കളാണ് താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്നും പരാതിയുണ്ട്. വേനല്‍കാലം ആയതിനാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം തകൃതിയായി നടക്കുന്ന സമയമാണ്. ഈ സമയത്താണ് ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, കലക്ടറേറ്റ് എന്നിടിങ്ങളിലെ റവന്യൂ ഉദ്യോഗസ്ഥരാണ് പരിസ്ഥിതി ലോല പ്രദേശ റിപ്പോര്‍ട്ടിന്റെ മറവില്‍ ജനത്തെ വിഷമിപ്പിക്കുന്നത്.

deshabhimani 170212

1 comment:

  1. ഉടുമ്പന്‍ചോല താലൂക്കില്‍ പരിസ്ഥിതിലോല പ്രദേശ റിപ്പോര്‍ട്ടിന്റെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നു. ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിയോഗിച്ച സമിതി കേന്ദ്ര പരിസ്ഥിതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്റെ മറവിലാണ് വീട് നിര്‍മാണം ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് മണ്ണ് നീക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നത്. എന്നാല്‍ വലിയ തുക കൈക്കൂലി നല്‍കുന്നവര്‍ക്കുമാത്രം മണ്ണ് നീക്കുന്നതിനുള്ള അനുമതി ചില ഇടനിലക്കാര്‍വഴി നല്‍കുന്നതായും ആരോപണമുണ്ട്. കൈക്കൂലി നല്‍കാന്‍ തയ്യാറല്ലാത്തവര്‍ ഓഫീസുകള്‍ കയറിയിറങ്ങി വിഷമിക്കുകയാണ്.

    ReplyDelete