Friday, February 17, 2012

പാമൊലിന്‍ : വിജിലന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് വി എസ്

പാമൊലിന്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . ഇടപാടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് യുഡിഎഫ് തിരക്കഥയാണ്. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരവും പദവിയും ദുരുപയോഗം ചെയ്തു. ഉപജാപങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചത്. ഈ നടപടിയിലൂടെ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്നത് ഉമ്മന്‍ചാണ്ടിയുടെ പകല്‍കിനാവ് മാത്രമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞു.

പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാണ്. കേസ് അട്ടിമറിച്ചതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിഎസ് വ്യക്തമാക്കി. പാമൊലിന്‍ കേസില്‍ കാര്യങ്ങള്‍ കോടതിയെ വ്യക്തമായി ധരിപ്പിച്ചിട്ടില്ല. വിചാരണക്കോടതിയില്‍ കേസില്‍ കക്ഷിചേരുന്നകാര്യം ആലോചിക്കുന്നുണ്ടെന്നും വിഎസ് പറഞ്ഞു.

പിറവം തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ഇടതുമുന്നണി പൂര്‍ണ്ണ സജ്ജമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി വി എസ് പറഞ്ഞു.

deshabhimani

1 comment:

  1. പാമൊലിന്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ . ഇടപാടില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പങ്കില്ലെന്ന റിപ്പോര്‍ട്ട് യുഡിഎഫ് തിരക്കഥയാണ്. വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരവും പദവിയും ദുരുപയോഗം ചെയ്തു. ഉപജാപങ്ങളിലൂടെയാണ് പബ്ലിക് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചത്. ഈ നടപടിയിലൂടെ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്നത് ഉമ്മന്‍ചാണ്ടിയുടെ പകല്‍കിനാവ് മാത്രമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഎസ് പറഞ്ഞു.

    ReplyDelete