ഐഎന്‍ടിയുസി നേതാവായിരിക്കെ യുപിഎ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ് സഞ്ജീവ റെഡ്ഡി. സര്‍ക്കാര്‍ വിരുദ്ധ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ചേര്‍ന്ന് പണിമുടക്ക് നടത്തുന്നതിനോട് സംഘടനയ്ക്ക് യോജിപ്പില്ല. കോണ്‍ഗ്രസിനോട് അനുഭാവമുള്ള ട്രേഡ് യൂണിയനായി ഐഎന്‍ടിയുസി തുടരും. യുപി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും ചൗധരി പറഞ്ഞു. എന്നാല്‍ , സഞ്ജീവറെഡ്ഡി ഇപ്പോഴും ഐഎന്‍ടിയുസി പ്രസിഡന്റാണെന്ന് സംഘടനയുടെ ഭാരവാഹികളിലൊരാളായ അശോക് സിങ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട നേതാവായ റെഡ്ഡിയെ ഇടയ്ക്കുവച്ച് മാറ്റാന്‍ ആര്‍ക്കും അവകാശമില്ല. ട്രേഡ് യൂണിയനുകളുടെ സമരത്തില്‍ ഐഎന്‍ടിയുസിയും പങ്കാളികളാകും. അത് സര്‍ക്കാരിനെതിരായ പണിമുടക്കല്ല. തൊഴിലാളിക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും അശോക് സിങ് പറഞ്ഞു.
deshabhimani 100212
No comments:
Post a Comment