അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിച്ച് ഇസ്രയേല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ കൈയടക്കുന്നത് തുടരുന്നത് മൂലമാണ് മൂന്നുവര്‍ഷമായി ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ച മുടങ്ങിയിരിക്കുന്നത്. ഇസ്രയേലിന്റെ കുടിയേറ്റ വ്യാപനത്തെ എതിര്‍ക്കാന്‍ അമേരിക്കയും നേരത്തെ നിര്‍ബന്ധിതമായിട്ടുണ്ട്. പുതിയ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് മാര്‍ക് ടോണര്‍ വിസമ്മതിച്ചു. ഇത് ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച തുടരാന്‍ സഹായകമാണ് എന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് ടോണര്‍ വ്യക്തമാക്കി.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഉന്നത സിവിലിയന്‍ ആസൂത്രണ സമിതിയാണ് കുടിയേറ്റ നിര്‍മാണങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. വടക്കന്‍ വെസ്റ്റ് ബാങ്കില്‍ അനധികൃത കുടിയേറ്റ കേന്ദ്രമായ ഷ്വേത് റേച്ചലില്‍ നിലവിലുള്ള 100 വീടിന് പുറമെ 500 വീടുകൂടി നിര്‍മിക്കാനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സമീപത്തെ ഷിലോ കുടിയേറ്റകേന്ദ്രത്തില്‍ അനുമതിയില്ലാതെ നിര്‍മിച്ച 95 വീടിനും നിയമസാധുത നല്‍കി. 1967ല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന എല്ലാ കുടിയേറ്റ നിര്‍മാണങ്ങളും അനധികൃതമാണെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട്. ഇതിനിടെ അനുരഞ്ജന ചര്‍ച്ചകളുടെ ഭാഗമായി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഹമാസ് തലവന്‍ ഖാലിദ് മിശ്അലും കെയ്റോയില്‍ കൂടിക്കാഴ്ച നടത്തി. പലസ്തീനില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ നേരത്തെ ഇരുവരും കരാര്‍ ഒപ്പിട്ടിരുന്നു. അതിനുള്ള നടപടികളാണ് ചര്‍ച്ച ചെയ്തത്.
deshabhimani 240212
പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാര്‍ അനധികൃതമായി നിര്‍മിച്ച ഇരുനൂറോളം വീടുകള്‍ക്ക് ഇസ്രയേല്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇതിനു പുറമെ കൂടുതല്‍ പലസ്തീന്‍ പ്രദേശം കവര്‍ന്ന് 600 വീടുകളടങ്ങുന്ന പുതിയ ജൂത കുടിയേറ്റകേന്ദ്രം സ്ഥാപിക്കാനും ഇസ്രയേല്‍ സമിതി അംഗീകാരം നല്‍കി. അന്താരാഷ്ട്രസമൂഹത്തിന്റെ പ്രതിഷേധം മാനിക്കാതെയുള്ള ഈ നടപടി അപലപനീയമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മധ്യ പൗരസ്ത്യ പ്രതിനിധി റോബര്‍ട്ട് സെറി കുറ്റപ്പെടുത്തി. ഇരു രാഷ്ട്രപരിഹാരം എന്ന ലക്ഷ്യത്തില്‍നിന്ന് പിന്നെയും അകറ്റുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete