Wednesday, February 15, 2012

അശ്ലീല ചിത്രം: ബി ജെ പി സാമാജികര്‍ക്ക് സദാചാര ക്ലാസ്

കര്‍ണാടക നിയമസഭയിലിരുന്ന് മൂന്ന് ബി ജെ പി മന്ത്രിമാര്‍ അശ്ലീല ചിത്രം കണ്ട സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും പ്രത്യേക  സദാചാര പരിശീലനം നല്‍കാന്‍ ബി ജെ പി നേതൃത്വം തീരുമാനിച്ചു.

മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി മീറ്റിംഗിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സദാചാരവും അച്ചടക്കവും രാഷ്ട്രീയ നേതാക്കള്‍ക്ക് എത്രമാത്രം അത്യാവശ്യമാണെന്ന് വ്യക്തമാക്കുന്നതിനാണ് പരിശീലനം നല്‍കുന്നത്. അശ്ലീല ചിത്രം കണ്ട സംഭവം ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുള്ളതിനാല്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ കര്‍ശന നിലാപാട് സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തില്‍ വന്ന കര്‍ണാടകയിലെ  ബി ജെ പി സര്‍ക്കാരിന് വിവാദങ്ങള്‍ ഒഴിഞ്ഞ സമയമില്ലാതായിരിക്കുകയാണ്.

പാര്‍ട്ടിയുടെ ചിന്തന്‍ ബൈഠക് ഈ മാസം 24നും 25നുമായി ബംഗളൂരുവില്‍ വച്ച് നടക്കുമെന്ന് സംസ്ഥാന ബി ജെ പി പ്രസിഡന്റ് കെ എസ് ഈശ്വരപ്പ പറഞ്ഞു.

janayugom 150212

2 comments:

  1. കര്‍ണാടക നിയമസഭയിലിരുന്ന് മൂന്ന് ബി ജെ പി മന്ത്രിമാര്‍ അശ്ലീല ചിത്രം കണ്ട സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കും പ്രത്യേക സദാചാര പരിശീലനം നല്‍കാന്‍ ബി ജെ പി നേതൃത്വം തീരുമാനിച്ചു.

    ReplyDelete
  2. നിയമസഭയ്ക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കണ്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ സഭാസമിതി രൂപീകരിച്ചു. ഏഴ് എംഎല്‍എമാരടങ്ങുന്ന സമിതിക്കാണ് സ്പീക്കര്‍ കെ ജി ബൊപ്പയ്യ രൂപംനല്‍കിയത്. അന്വേഷണറിപ്പോര്‍ട്ട് മാര്‍ച്ച് 13നകം സമര്‍പ്പിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് സ്പീക്കര്‍ നല്‍കിയ നോട്ടീസിന് എംഎല്‍എമാര്‍ വ്യാഴാഴ്ച രാവിലെ മറുപടി നല്‍കിയിരുന്നു. വിവാദത്തെതുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ലക്ഷ്മണ്‍ സവാദി, സി സി പാട്ടീല്‍ , കൃഷ്ണ പാലേമര്‍ എന്നിവരാണ് സ്പീക്കറുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയത്. സഭാസെക്രട്ടറി ഓംപ്രകാശിനാണ് മൂവരും വെവ്വേറെ മറുപടി നല്‍കിയത്. മറുപടി ലഭിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരംതന്നെ സഭാസമിതി രൂപീകരിച്ചു. അതേസമയം, അന്വേഷണ സമിതിയോട് സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷകക്ഷികള്‍ . സഭയില്‍ നീലച്ചിത്രം കണ്ട എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ആവശ്യം. മൂവരും സഭയ്ക്കുള്ളില്‍ മൊബൈല്‍ഫോണില്‍ നീലചിത്രം കാണുന്ന ദൃശ്യങ്ങള്‍ വാര്‍ത്താചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.

    ReplyDelete