1995 നും 2011നും ഇടയില്‍ രാജ്യത്ത് 2,90,740 കര്‍ഷകര്‍ ആത്മഹത്യചെയ്തതായി കൃഷി സഹമന്ത്രി ഹരീഷ് റാവത് രാജ്യസഭയെ അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാനാവാതെയും മറ്റ് സാമ്പത്തിക പ്രതിസന്ധികള്‍കൊണ്ടും ദാരിദ്ര്യംമൂലവുമാണ് ഈ ആത്മഹത്യകള്‍. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് മന്ത്രി മറുപടി നല്‍കിയത്. 2011ല്‍ മാത്രം 14,027 കര്‍ഷകര്‍ ആത്മഹത്യചെയ്തു. ആന്ധ്രപ്രദേശ്, കര്‍ണാടകം, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കടക്കെണിയിലായ കര്‍ഷകരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയില്‍ 2011 സെപ്തംബര്‍ 30 വരെ 19998.85 കോടി രൂപ നല്‍കി. കാര്‍ഷിക കടാശ്വാസ പദ്ധതിയനുസരിച്ച് 65318.38 കോടി രൂപ നല്‍കി. 3.69 കോടി കര്‍ഷകര്‍ക്ക് ഇത് പ്രയോജനപ്പെട്ടെന്നും മന്ത്രി അറിയിച്ചു.
deshabhimani 010912
1995 നും 2011നും ഇടയില്‍ രാജ്യത്ത് 2,90,740 കര്‍ഷകര്‍ ആത്മഹത്യചെയ്തതായി കൃഷി സഹമന്ത്രി ഹരീഷ് റാവത് രാജ്യസഭയെ അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാനാവാതെയും മറ്റ് സാമ്പത്തിക പ്രതിസന്ധികള്‍കൊണ്ടും ദാരിദ്ര്യംമൂലവുമാണ് ഈ ആത്മഹത്യകള്‍.
ReplyDelete