Saturday, September 1, 2012

വര്‍ഗീയത പടര്‍ത്താന്‍ ബിജെപി അയ്യന്‍കാളിയെ ആയുധമാക്കുന്നു


അസം കലാപത്തില്‍ ആയുധമാക്കിയ വര്‍ഗീയസ്പര്‍ധ കേരളത്തിലേക്ക് പറിച്ചുനടാന്‍ ബിജെപി അയ്യന്‍കാളിയെ കരുവാക്കുന്നു. അസമിലെ ബോഡോ വിഭാഗത്തെയും മുസ്ലിങ്ങളെയും വര്‍ഗീയമായി ഭിന്നിപ്പിച്ചതുപോലെ കേരളത്തിലെ ദളിത്-ആദിവാസി വിഭാഗത്തെ ന്യൂനപക്ഷത്തിനെതിരെ തിരിക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ബിജെപി ഡല്‍ഹിയില്‍ അയ്യന്‍കാളി അനുസ്മരണം നടത്തിയത്. ആദ്യമായാണ് ദേശീയതലത്തില്‍ ബിജെപി അയ്യന്‍കാളി അനുസ്മരണം നടത്തുന്നത്.

കേരളത്തില്‍ ദളിത് വിഭാഗത്തെ ലക്ഷ്യമിട്ട് ഒരു വര്‍ഷം നീളുന്ന അയ്യന്‍കാളി അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സെപ്തംബര്‍ 16ന് കേരളത്തില്‍ നടത്തുന്ന പട്ടികജാതി-പട്ടികവര്‍ഗത്തിന്റെ മഹാറാലി സുഷമാ സ്വരാജാണ് ഉദ്ഘാടനം ചെയ്യുക. ദളിത് വിഭാഗത്തില്‍പ്പെട്ട കലാകായിക രംഗത്തെ പ്രമുഖരെ തങ്ങളുടെ വേദിയിലേക്ക് അടുപ്പിക്കാന്‍ തുടര്‍പരിപാടികള്‍ നടത്തും. കേരള നവോത്ഥാനത്തെ നയിച്ച തലയെടുപ്പുള്ള വ്യക്തിത്വത്തെ കാവിവല്‍ക്കരിക്കാനാകും ഇനിയുള്ള ശ്രമം.

ബോഡോ വിഭാഗത്തിന്റെ സ്വത്ത് മുസ്ലിം കൈയേറ്റക്കാര്‍ തട്ടിയെടുക്കുന്നു എന്ന പ്രചാരണമാണ് അസമില്‍ ബിജെപി നടത്തിയത്. രാജ്യവ്യാപകമായി ന്യൂനപക്ഷവിരുദ്ധ ധ്രുവീകരണത്തിന് അസം കലാപം ഉപയോഗപ്പെടുത്താമെന്നും ബിജെപി കണക്കുകൂട്ടുന്നു. അതത് സംസ്ഥാനത്തെ തദ്ദേശീയരെന്ന് അവകാശപ്പെടുന്ന ദളിത് ജനവിഭാഗത്തെ മുസ്ലിങ്ങള്‍ക്കെതിരെ തിരിക്കുകയാണ് ലക്ഷ്യം. ഭൂമി പ്രശ്നം രൂക്ഷമായ കേരളത്തില്‍ ഇതിന്റെ സാധ്യത പരീക്ഷിക്കാനാണ് ബിജെപിയുടെ നീക്കം. മുസ്ലിംലീഗിനും കേരള കോണ്‍ഗ്രസിനും വിധേയപ്പെട്ടുള്ള സംസ്ഥാനഭഭരണവും ദളിത്-ന്യൂനപക്ഷ ശത്രുത നിര്‍മിച്ചെടുക്കാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതായാണ് ബിജെപി വിലയിരുത്തല്‍. കേരളത്തിലെ നേതാക്കളെ അണിനിരത്തി അയ്യന്‍കാളി അനുസ്മരണം നടത്തിയത് ഈ ലക്ഷ്യത്തോടെയാണ്. ഡല്‍ഹിയില്‍ എല്‍ കെ അദ്വാനി അയ്യന്‍കാളി അനുസ്മരണം ഉദ്ഘാടനംചെയ്തു.

deshabhimani 010912

1 comment:

  1. അസം കലാപത്തില്‍ ആയുധമാക്കിയ വര്‍ഗീയസ്പര്‍ധ കേരളത്തിലേക്ക് പറിച്ചുനടാന്‍ ബിജെപി അയ്യന്‍കാളിയെ കരുവാക്കുന്നു. അസമിലെ ബോഡോ വിഭാഗത്തെയും മുസ്ലിങ്ങളെയും വര്‍ഗീയമായി ഭിന്നിപ്പിച്ചതുപോലെ കേരളത്തിലെ ദളിത്-ആദിവാസി വിഭാഗത്തെ ന്യൂനപക്ഷത്തിനെതിരെ തിരിക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ബിജെപി ഡല്‍ഹിയില്‍ അയ്യന്‍കാളി അനുസ്മരണം നടത്തിയത്. ആദ്യമായാണ് ദേശീയതലത്തില്‍ ബിജെപി അയ്യന്‍കാളി അനുസ്മരണം നടത്തുന്നത്.

    ReplyDelete