Tuesday, September 4, 2012
കല്‍ക്കരി; 5 കമ്പനികള്‍ക്കെതിരെ സിബിഐ കേസ്
കല്‍ക്കരിപ്പാട അഴിമതി വിവാദവുമായി ബന്ധപ്പെട്ട് അഞ്ച് കമ്പനികള്‍ക്കെതിരെ സിബിഐ കേസെടുത്തു. ഛത്തീസ്ഗഡിലെയും ജാര്‍ഖണ്ഡിലേയും അഞ്ച് കമ്പനികള്‍ക്കെതിരെയാണ് അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിമ്മി അയണ്‍ ആന്റ് സ്റ്റീല്‍, നവഭാരത് സ്റ്റീല്‍ എന്നിവയുള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്കെതിരെയാണ് നടപടി. സംസ്ഥാന സര്‍ക്കാരുകള്‍, കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, കമ്പനി ഉടമകള്‍, കല്‍ക്കരി കമ്പനികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ വ്യാപക റെയ്ഡും ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ, നാഗ്പൂര്‍, ധന്‍ബാദ്, ഹൈദരാബാദ്, പാറ്റ്ന, കോല്‍ക്കത്ത തുടങ്ങി പത്തു നഗരങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യവസ്ഥകള്‍ ലംഘിച്ച് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അനര്‍ഹമായ അനുകൂല്യം കണ്ടെത്തിയ പത്തു കമ്പനികള്‍ സിബിഐയുടെ നിരീക്ഷണത്തിലാണെന്നും വിവിധ ബാച്ചുകളിലായി കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങളാണ് നടന്നുവരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2006-2009 കാലയളവില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച സംഭവത്തില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായി സിഎജി കണ്ടെത്തിയിരുന്നു. ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിച്ചതോടെ സഭാ നടപടികള്‍ തടസപ്പെട്ടിരുന്നു.
deshabhimani news
Labels:
അഴിമതി,
കല്‍ക്കരി ലേല ഇടപാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment