Tuesday, September 4, 2012
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ അനുവദിക്കില്ല
എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് തൃശൂരില്‍ കെഎസ്കെടിയു സംഘടിപ്പിച്ച നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ സമര പ്രഖ്യാപന കണ്വെന്ഷന് പ്രഖ്യാപിച്ചു. ഭൂമാഫയകള്ക്ക് നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തി വില്പന നടത്താന്‍ സൗകര്യമൊരുക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാര്‍ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് തുടര്‍ച്ചയായ ശകതമായ പ്രക്ഷോഭങ്ങള്‍ നടത്താനും കണ്വെന്ഷന് തീരുമാനിച്ചു. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് 20മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ ഏരിയകളില്‍ ഒരു കേന്ദ്രത്തില്‍ നികത്തിയ ഭൂമിയില്‍ കൊടി നാട്ടും. പ്രക്ഷോഭത്തിെന്റ അടുത്ത ഘട്ടത്തിന് രൂപം നല്‍കാനായി ഒക്ടോബര്‍ ആറിന് പാലക്കാട് കര്‍ഷക-കര്‍ഷകതൊഴിലാളി, ആദിവാസി സംയുക്ത കണ്വെന്ഷന് നടത്താനും തീരുമാനിച്ചു.
എമര്‍ജിംഗ് കേരളയുടെ പേരില്‍ അമ്പതിനായിരം ഏക്കര്‍ ഭൂമി വന്‍കിടക്കാര്‍ക്ക് കൈമാറാനുള്ള നീക്കത്തെ എതിര്‍ക്കും. ഇങ്ങിനെ കൈമാറുന്ന ഭൂമി നികത്താന്‍ അനുവദിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് 2005ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്ക് അംഗീകാരം നല്‍കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിെന്റ പേരില്‍ നെല്‍വയലുകള്‍ വ്യാപകമായി നികത്താനാണ് ഭൂ മാഫിയകള്‍ ശ്രമിക്കുന്നത്. അതിനാല്‍ ഇനി ഒരിഞ്ച്ഭൂമി പോലും നികത്താനോ പരിവര്‍ത്തനപ്പെടുത്താനോ അനുവദിക്കില്ലെന്നും കണ്വെന്ഷന് അംഗീകരിച്ച രേഖ വ്യക്തമാക്കുന്നു. ഭൂ സംരക്ഷണ നിയമം അനുസരിച്ച് 15 ഏക്കര്‍ ഭൂമി മാത്രമെ വ്യക്തികള്‍ക്ക് കൈവശം വെക്കാന്‍ പാടുള്ളൂ. ഈ നിയമം ലംഘിച്ചുകൊണ്ട് വ്യാപകമായി നെല്‍വയല്‍ നികത്തിയും മറ്റും ഏക്കര്‍ കണക്കിന് ഭൂമി വന്‍കിടക്കാര്‍ കൈവശം വെച്ചിട്ടുണ്ട്. ഇത്തരം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമികളില്‍ കെഎസ്കെടിയു കൊടി നാട്ടും. ഈ കൊടികള്‍ സംരക്ഷിക്കുകയും ചെയ്യും.
ഭൂ മാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റുകള്‍ക്കും യഥേഷ്ടം വയല്‍നികത്താന്‍ അനുവാദം കൊടുക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സാധാരണ കര്ഷകെന്റയും കര്‍ഷകതൊഴിലാളികളുടെയും ജീവിതം പന്താടുകയാണ്. വന്‍കിട ഭൂ മാഫിയകളോട് പ്രതിപത്തിയുള്ള ഈ സര്‍ക്കാരില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. സമരങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്തുന്ന ഈ ഗവണ്മെണ്ടിെന്റ ഭീഷണിക്ക് വഴങ്ങുന്ന പ്രശ്നമില്ലെന്നും കണ്വെന്ഷന് പ്രഖ്യാപിച്ചു. അഖിലേന്ത്യാ കര്‍ഷകതൊഴിലാളി യൂണിയന് ജനറല്‍ സെക്രട്ടറി എ വിജയരാഘവന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ബി രാഘവന് അധ്യക്ഷനായി.
deshabhimani
Labels:
കാർഷികം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete