Monday, September 3, 2012
അറ്റകുറ്റപ്പണിക്ക് പണമില്ല; 8 വോള്‍വോ ബസ് കട്ടപ്പുറത്ത്
അറ്റകുറ്റപ്പണിക്ക് പണമില്ലാത്തതിനാല്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ വോള്‍വോ എസി ബസുകളില്‍ എട്ടെണ്ണം ഇപ്പോഴും കട്ടപ്പുറത്ത്. അറ്റകുറ്റപ്പണി നടത്തിയവകയില്‍ വോള്‍വോ കമ്പനിക്ക് നല്‍കാനുള്ള പണം അടയ്ക്കാത്തതിനാലാണ് ബസുകള്‍ കട്ടപ്പുറത്തായത്. 40 ലക്ഷത്തോളം രൂപയാണ് കമ്പനിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. ഇതില്‍ 10 ലക്ഷം നല്‍കാന്‍ ധാരണയായതിനാല്‍ ആറെണ്ണം അറ്റകുറ്റപ്പണി നടത്തി ബസ് സര്‍വീസിന് വിട്ടുകൊടുത്തു. എസി ബസുകളുടെ അറ്റകുറ്റപ്പണി വോള്‍വോ കമ്പനിയാണ് ചെയ്യുന്നത്. കമ്പനിയുടെ അരൂരിലുള്ള വിസ്ത എന്ന ഏജന്‍സിയാണ് ഈ ജോലി ഏറ്റെടുത്തു ചെയ്യുന്നത്. ചെറിയ അറ്റകുറ്റപ്പണിയുണ്ടായിരുന്ന ആറ് ബസുകളാണ് ഇപ്പോള്‍ വിട്ടുകൊടുത്തത്. കൂടുതല്‍ അറ്റകുറ്റപ്പണിയുള്ള ബസുകളില്‍ നാലെണ്ണം കമ്പനിയിലും നാലെണ്ണം കെഎസ്ആര്‍ടിസിയുടെ ഗ്യാരേജിലും വിശ്രമത്തിലാണ്. അപകടത്തില്‍പ്പെട്ട വണ്ടികളുടെ അറ്റകുറ്റപ്പണിചെലവ് ഇന്‍ഷുറന്‍സ് കമ്പനികളാണ് വഹിക്കേണ്ടത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ പണമടയ്ക്കാത്തതിനാലാണ് പകുതി ബസുകളുടെയും പണിവൈകുന്നത്.
വോള്‍വോ ബസുകളുടെ ചെറിയ ജോലി തീര്‍ക്കാന്‍ പോലും കെഎസ്ആര്‍ടിസിയുടെ എറണാകുളം ഡിപ്പോയില്‍ സൗകര്യമില്ല. ഡിപ്പോയിലെ 10 മെക്കാനിക്കുകള്‍ക്ക് വോള്‍വോഅറ്റകുറ്റപ്പണിയില്‍ പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും സ്പെയര്‍ പാര്‍ട്സുകള്‍ ലഭ്യമല്ലാത്തതിനാല്‍ ജോലി നടക്കുന്നില്ല. വോള്‍വോ ബസുകളുടെ സ്പെയര്‍പാര്‍ട്സുകള്‍ക്ക് ഉയര്‍ന്ന വിലയായതിനാല്‍ ഇവ വാങ്ങി സൂക്ഷിക്കാറില്ല. ചെറിയ അപകടങ്ങളില്‍ പ്പെട്ട ബസുകളുടെ അറ്റകുറ്റപ്പണിപോലും കമ്പനിയെ ഏല്‍പ്പിക്കുകയാണ് പതിവ്. ജനറം പദ്ധതിയില്‍പ്പെടുത്തി ജില്ലക്ക് അനുവദിച്ച 42 വോള്‍വോ എസി ബസുകളില്‍ 34 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. അരയന്‍കാവ്, പറവൂര്‍, പെരുമ്പാവൂര്‍ റൂട്ടുകളാണ് നഷ്ടത്തില്‍ ഓടുന്നതില്‍ പ്രധാനം. ഒരുദിവസത്തെ വരുമാനം 15,000 രൂപയില്‍ താഴെയാണ്. ജീവനക്കാരുടെ ശമ്പളം അടക്കം കണക്കാക്കിയാല്‍ ചെലവ് ഇതിലും കൂടുതലാണ്. മൂവാറ്റുപുഴ, കോതമംഗലം, അരൂര്‍, അങ്കമാലി, ഫോര്‍ട്ട്കൊച്ചി-എയര്‍പോര്‍ട്ട് തുടങ്ങിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ താരതമ്യേന ലാഭത്തിലാണ്. തിരു കൊച്ചിയും ലാഭകരമല്ലെന്ന് അധികൃതര്‍ പറയുന്നു. 40 ബസുകളാണ് സര്‍വീസ് നടത്തുന്നത്.
എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് അവഗണന
യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കായി. എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനം താറുമാറായി. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഡിപ്പോയ്ക്കാണ് ഈ അവഗണന. 1998ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ചതാണ് എരുമേലി ഡിപ്പോ. സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ മണ്ഡലത്തില്‍പ്പെട്ടതാണ് ഡിപ്പോ. ദേവസ്വം ബോര്‍ഡ് പാട്ടത്തിനുനല്‍കിയ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡിപ്പോയ്ക്ക് സ്വന്തം ഡീസല്‍ പമ്പില്ല. ദിനംപ്രതി പതിനഞ്ചോളം ബസുകള്‍ ഇരുപതുകിലോമീറ്റര്‍ അകലെയുള്ള പൊന്‍കുന്നം ഡിപ്പോയില്‍ വന്നുവേണം ഡീസല്‍ അടിക്കാന്‍. മറ്റ് അഞ്ച് ദീര്‍ഘദൂര സര്‍വീസുകള്‍ മറ്റേതെങ്കിലും ഡിപ്പോയില്‍നിന്നും ഡീസല്‍ വാങ്ങുകയാണ്.
ഇരുപത് ഷെഡ്യൂളുള്ള ഡിപ്പോയില്‍ 22 ബസ് ഉണ്ടെങ്കിലും നാലെണ്ണം സ്ഥിരമായി വര്‍ക്കുഷോപ്പിലാണ്. ആവശ്യത്തിന് ബസില്ലാത്തതുകൊണ്ട് കണയങ്കവയല്‍, പമ്പ, കൂരംതൂക്ക്, എലിവാലിക്കര എന്നീ സര്‍വീസുകളാണ് സ്ഥിരം മുടങ്ങുക. സര്‍വീസ് നടത്തുന്നതിനിടയില്‍ ബസുകള്‍ തകരാറിലായാല്‍ പകരം ബസ് അയയ്ക്കുവാന്‍ യാതൊരു നിവൃത്തിയുമില്ല. ഭരണ മികവ് കാട്ടുവാന്‍ ഇടയ്ക്കിടെ ഒട്ടേറെ പുതിയ റൂട്ടുകള്‍ അനുവദിച്ച് ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തുമെങ്കിലും ആവശ്യത്തിന് ബസ് അനുവദിക്കാറില്ല. മറ്റേതെങ്കിലും റൂട്ടിലോടുന്ന ബസ് ഇങ്ങനെ മാറ്റി ഓടിക്കുന്നതോടെ സ്ഥിരം റൂട്ടില്‍ സര്‍വീസ് മുടങ്ങും. ബസുകള്‍ക്കാവശ്യമായ സ്പെയര്‍പാര്‍ട്സുകളോ ടയറകുകളോ ഇല്ല. വേണ്ടത്ര ജീവനക്കാരുമില്ല. ശബരിമല സീസണ്‍ ആരംഭിക്കാന്‍ രണ്ടുമാസം ശേഷിക്കവേയാണ് ഈ ദുരവസ്ഥ.
ശബരിമല സീസണില്‍ അധികമായി എത്തുന്ന ബസുകള്‍ പാര്‍ക്കുചെയ്യുവാന്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം അമിത വാടകയ്ക്ക് എരുമേലി പഞ്ചായത്ത് എടുത്ത് നല്‍കുകയാണ് പതിവ്. സ്വകാര്യ ബസുകള്‍ക്ക് വരുമാനമുണ്ടാക്കാനായി ഒട്ടേറെ ചെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുക പതിവാണ്. ജീവനക്കാര്‍ക്ക് വിശ്രമിക്കുവാന്‍ വേണ്ടത്ര സ്ഥല സൗകര്യവും ഡിപ്പോയിലില്ല. 15 വര്‍ഷത്തോളം പഴക്കമുള്ള ബസുകള്‍ പിന്‍വലിക്കാത്തതും പ്രശ്നമാണ്. ഇവ ഒഴിവാക്കണമന്ന് യാത്രക്കാരും ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
deshabhimani 030912
Subscribe to:
Post Comments (Atom)
അറ്റകുറ്റപ്പണിക്ക് പണമില്ലാത്തതിനാല്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ വോള്‍വോ എസി ബസുകളില്‍ എട്ടെണ്ണം ഇപ്പോഴും കട്ടപ്പുറത്ത്. അറ്റകുറ്റപ്പണി നടത്തിയവകയില്‍ വോള്‍വോ കമ്പനിക്ക് നല്‍കാനുള്ള പണം അടയ്ക്കാത്തതിനാലാണ് ബസുകള്‍ കട്ടപ്പുറത്തായത്.
ReplyDelete