എമര്‍ജിങ് കേരളയുടെ മറവില്‍ വില്‍പ്പനയ്ക്കപ്പുറമുള്ള വന്‍ ഭൂമികൈമാറ്റ അഴിമതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എമര്‍ജിങ് കേരളയില്‍ ഒരുസെന്റ് ഭൂമിപോലും വില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഒരര്‍ഥത്തില്‍ സത്യമാണ്. ഭൂമി 99 വര്‍ഷത്തേക്കുവരെ പാട്ടത്തിന് നല്‍കാനാണ് ഉദ്ദേശ്യം. സര്‍ക്കാര്‍ഭൂമി വന്‍കിടക്കാര്‍ക്ക് നീണ്ട കാലയളവിലേക്ക് പാട്ടത്തിന് നല്‍കിയാല്‍ എന്താകും സ്ഥിതിയെന്നതിന് നെല്ലിയാമ്പതി നല്ല ഉദാഹരണമാണ്. എമര്‍ജിങ് കേരളയുടെ പേരില്‍ സര്‍ക്കാര്‍ഭൂമി വന്‍കിടക്കാര്‍ക്ക് വിറ്റുതുലയ്ക്കാന്‍ സമ്മതിക്കില്ലെന്ന് പിണറായി പറഞ്ഞു. രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ 63-ാം അനുസ്മരണസമ്മേളനം കോട്ടാത്തലയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നെല്ലിയാമ്പതിയില്‍ സര്‍ക്കാര്‍ഭൂമി പാട്ടത്തിനെടുത്ത പലരും പാട്ടവ്യവസ്ഥകള്‍ ലംഘിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആ ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ ഭൂമി തിരിച്ചുപിടിച്ചു. എന്നാല്‍, ഉമ്മന്‍ചാണ്ടിയും കൂട്ടരും പാട്ടവ്യവസ്ഥ ലംഘിച്ച വന്‍കിടക്കാരുടെ സംരക്ഷകരായിരിക്കുകയാണ്. അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ കേസ് തോറ്റുകൊടുക്കുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നു. എതിര്‍ക്കുന്നവര്‍ അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്.
2ജി സ്പെക്ട്രം, കൃഷ്ണ- ഗോദാവരി തടത്തിലെ പ്രകൃതിവാതകം, കല്‍ക്കരിപ്പാടങ്ങള്‍ എന്നിവയൊക്കെ കൈമാറ്റംചെയ്തതുവഴി റിലയന്‍സുപോലുള്ള വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സഹായിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. 2ജി സ്പെക്ട്രം ഇടപാടിലൂടെ നടന്ന 1.76 ലക്ഷം കോടി രൂപയുടെ അഴിമതിയായിരുന്നു, ഇതുവരെ നാം കേട്ട രാജ്യത്തെ ഏറ്റവും വലിയ അഴിമതി. അതിനെ കടത്തിവെട്ടുന്ന അഴിമതിയുടെ കഥ ഇപ്പോള്‍ പുറത്തുവന്നു. കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിന് വയ്ക്കാതെ വന്‍കിടക്കാര്‍ക്ക് കൈമാറ്റം ചെയ്തതുവഴി 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. കൃഷ്ണ- ഗോദാവരി മേഖലയിലെ പ്രകൃതിവാതകം കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കിയതിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ അധികാരം വിനിയോഗിക്കുകയാണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണം.
ഈ മാതൃകയിലാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും. ഇവിടെ വന്‍കിടക്കാര്‍ക്ക് കൈമാറ്റംചെയ്യുന്നത് ഭൂമിയാണെന്നുമാത്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയാണ് വന്‍കിടക്കാര്‍ വാങ്ങിക്കൂട്ടുന്നത്. ഇവര്‍ക്ക് ഭൂപരിധിനിയമം ബാധകമാക്കണം. 15 ഏക്കറില്‍ കൂടുതലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു. പൊലീസിനെ ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഇതിന് ജനങ്ങള്‍ മറുപടി നല്‍കും. കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും വിലക്കയറ്റം രൂക്ഷമാക്കുന്ന സാമ്പത്തികനടപടികള്‍ക്കുമെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷം ജനകീയപ്രക്ഷോഭം നടത്തിവരികയാണ്. സെപ്തംബര്‍ 12ന് കേരളത്തിലെ അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന എല്‍ഡിഎഫ് പ്രക്ഷോഭം വിജയിപ്പിക്കണമെന്നും പിണറായി അഭ്യര്‍ഥിച്ചു. ബി സുരേഷ്കുമാര്‍ അധ്യക്ഷനായി. എന്‍ ബേബി സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം സംസാരിച്ചു.
deshabhimani 040912

ReplyDelete