Friday, September 7, 2012
ദേശാഭിമാനിക്കെതിരെയുള്ള നീക്കം കിരാതം: സിപിഐ എം
പൊലീസിന്റെ കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന ദേശാഭിമാനിക്കെതിരെ ക്രിമിനല്‍കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി കിരാതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും ഭഭരണഘടനയെ ലംഘിക്കുന്നതുമായ നടപടിയാണ് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോചീഫ് കെ എം. മോഹന്‍ദാസിനെതിരെ പൊലീസ് എടുത്തിരിക്കുന്ന കേസ്. പത്രസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മാനിക്കാന്‍ കേസ് പിന്‍വലിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനമടക്കം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണോദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന ആക്ഷേപം നിഷേധിച്ച് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് തെറ്റാണെന്ന് സ്ഥാപിക്കുന്ന വസ്തുതകള്‍ പുറത്തുകൊുവരികയാണ് ദേശാഭിമാനി വാര്‍ത്തയിലൂടെ മോഹന്‍ദാസ് ചെയ്തത്. അസത്യവാങ്മൂലം സമര്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി എടുക്കുന്നതിനുപകരം മാധ്യമപ്രവര്‍ത്തകനെ കള്ളക്കേസില്‍ പ്രതിയാക്കിയിരിക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. അടിയന്തരാവസ്ഥയില്‍പോലും കാണാത്ത വിധത്തില്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
deshabhimani news
Labels:
ദേശാഭിമാനി
Subscribe to:
Post Comments (Atom)
പൊലീസിന്റെ കുറ്റകൃത്യം പുറത്തുകൊണ്ടുവന്ന ദേശാഭിമാനിക്കെതിരെ ക്രിമിനല്‍കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി കിരാതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ReplyDelete