Monday, September 3, 2012

ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു


മങ്കൊമ്പ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടിയശേഷം പിറ്റേന്ന് വീട്ടിലേക്കു മടങ്ങിയ യുവാവിനെയും ഒപ്പമുണ്ടായിരുന്നയാളെയും ആര്‍എസ്എസുകാര്‍ വീണ്ടും ആക്രമിച്ചു. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലംമ്പേരൂര്‍ പഞ്ചായത്ത് കൈനടി കൊച്ചുപറമ്പ് രാംരാജ് (27)ന് ആണ് കഴിഞ്ഞ ദിവസം ആര്‍എസ്എസുകാര്‍ മര്‍ദിച്ചത്. ചിങ്ങവനം മുണ്ടകപ്പാടത്തെ ടൈല്‍സ് ജോലിക്ക് ശേഷം കരാറുകാരനായ അജീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചെറുകര ജംങ്ഷനില്‍വച്ചായിരുന്നു ആക്രമം. പുറത്തും തലയ്ക്കും അടിയേറ്റ രാംരാജിനെ ബന്ധുക്കള്‍ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ കൈനടി യൂണിറ്റംഗമാണ് രാംരാജ്.

ചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങിയ രാംരാജിനെയും ഒപ്പമുണ്ടായിരുന്ന വിനീഷ് (18) എന്നിവരെ ഞായറാഴ്ച കൈനടി ജങ്ഷനില്‍ ആര്‍എസ്എസ് സംഘം വീണ്ടും ആക്രമിച്ചു. ദണ്ഡിനുള്ള അടിയേറ്റ് ഇരുവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്. ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യദിവസത്തെ അക്രമത്തില്‍ രാംരാജിനൊപ്പം ഉണ്ടായിരുന്നയാഴിന്റെ കൈവശമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കൈനടി പൊലീസില്‍ പരാതിയുണ്ട്. പണം കാണാതായതുസംബന്ധിച്ച് ഞായറാഴ്ച പൊലീസ് യുവാവിനെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനുശേഷം മടങ്ങിയ ആര്‍എസ്എസുകാരാണ് വീണ്ടും ആക്രമം നടത്തിയത്.

പെരുമ്പഴുതൂരില്‍ വീണ്ടും ആര്‍എസ്എസ്-ബിജെപി അക്രമം

നെയ്യാറ്റിന്‍കര: പെരുമ്പഴുതൂരില്‍ വീണ്ടും ആര്‍എസ്എസ്-ബിജെപി അക്രമം. ഞായറാഴ്ച രാത്രിയാണ് സംഭവം. ആറ് വീടുകളാണ് ആക്രമിച്ചത്. ആക്രമത്തില്‍ പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകരായ കെ സുദര്‍ശനന്‍ (35), ശക്തിധരന്‍ (30), സന്തോഷ്കുമാര്‍(28) എന്നിവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്വനാഥന്‍ (55), ജലജ, ജലജയുടെമക്കളായ രജിത്, രഞ്ജിത് എന്നിവര്‍ക്കുംപരിക്കുണ്ട്. പെരുമ്പഴുതൂരിന് സമീപം മുട്ടയ്ക്കാടില്‍ കല്ലരിക്കോണം മേലേപുത്തന്‍ വീട്ടില്‍ സുദര്‍ശനന്‍, പുന്നറത്തലയില്‍ ശക്തിധരന്‍, കൊക്കുറുണിയില്‍ സന്തോഷ്കുമാര്‍, ചന്ദ്രമംഗലത്ത് മേലേപുത്തന്‍ വീട്ടില്‍ വിശ്വനാഥന്‍, കേക്കേകുഴിമല പുത്തന്‍വീട്ടില്‍ ജലജ എന്നിവരുടെ വീട്ടിലായിരുന്നു ആക്രമണം. അരവിന്ദ്, പവിഞ്ഞിക്കുഴിയില്‍ അശ്വജിത്, ഷിബു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു.

അക്രമിസംഘം പ്രദേശത്താകെ മുമ്പും പലതവണ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ ഒരു നടപടിയും എടുക്കാതെ അക്രമികളെ സഹായിക്കുകയായിരുന്നു പൊലീസ്. ഞായറാഴ്ച രാത്രി നടന്ന സംഭവം അന്വേഷിക്കാന്‍ തിങ്കളാഴ്ച വൈകിട്ട് വരെ പൊലീസ് എത്തിയില്ല. സിപിഐ എം പ്രവര്‍ത്തകര്‍ക്കും വീടിനും നേരെ നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുക്കുറുണിയില്‍ യോഗം സംഘടിപ്പിച്ചു.

deshabhimani 030912

1 comment:

  1. ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടിയശേഷം പിറ്റേന്ന് വീട്ടിലേക്കു മടങ്ങിയ യുവാവിനെയും ഒപ്പമുണ്ടായിരുന്നയാളെയും ആര്‍എസ്എസുകാര്‍ വീണ്ടും ആക്രമിച്ചു. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലംമ്പേരൂര്‍ പഞ്ചായത്ത് കൈനടി കൊച്ചുപറമ്പ് രാംരാജ് (27)ന് ആണ് കഴിഞ്ഞ ദിവസം ആര്‍എസ്എസുകാര്‍ മര്‍ദിച്ചത്. ചിങ്ങവനം മുണ്ടകപ്പാടത്തെ ടൈല്‍സ് ജോലിക്ക് ശേഷം കരാറുകാരനായ അജീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചെറുകര ജംങ്ഷനില്‍വച്ചായിരുന്നു ആക്രമം. പുറത്തും തലയ്ക്കും അടിയേറ്റ രാംരാജിനെ ബന്ധുക്കള്‍ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ കൈനടി യൂണിറ്റംഗമാണ് രാംരാജ്.

    ReplyDelete