Tuesday, September 4, 2012
പൊലീസ് ഗൂഢാലോചന തുറന്നുകാട്ടിയതിന് ദേശാഭിമാനി ലേഖകനെതിരെ കേസ്
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ തിരെ പൊലീസ് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടിയതിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തു. സപ്തംബര്‍ 10ന് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മുമ്പാകെ ഹാജരാകാന്‍ പ്രത്യേക ദൂതന്‍ മുഖേന മോഹന്‍ദാസിന് നോട്ടീസ് നല്‍കി.
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തില്‍ പെട്ട ഡിവൈഎസ്പി ജോസി ചെറിയാന്‍ ചില മാധ്യമ പ്രവര്‍ത്തകരുമായി ദിവസങ്ങളോളം ടെലിഫോണ്‍ വിളിച്ചതിന്റെയും സന്ദേശങ്ങള്‍ അയച്ചതിന്റേയും തെളിവുകള്‍ ദേശാഭിമാനി പുറത്തുവിട്ടിരുന്നു. സിപിഐ എമ്മിനെതിരെ പൊലീസ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചമച്ചു നല്‍കുന്നുവെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ തങ്ങള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നില്ലെന്നായിരുന്നു ജോസി ചെറിയാന്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് തെറ്റാണെന്ന് തുറന്നുകാട്ടുന്നതും പൊലീസ് ഗൂഢാലോചന വെളിപ്പെടുന്നതുമായിരുന്നു ദേശാഭിമാനി വാര്‍ത്ത.
ദേശാഭിമാനി വാര്‍ത്തവന്നതോടെ മുഖം നഷ്ടപ്പെട്ട പൊലീസ് പിടിച്ചുനില്‍ക്കാന്‍ കേസ് ചമക്കുകയായിരുന്നു. ഇതിനായി വീണ്ടും ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് പരാതി കൊടുപ്പിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ മോഹന്‍ദാസിനെ വടകരയിലേക്ക് വിളിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകനെതിരെ പൊലീസ് നേരിട്ട് കേസെടുക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണമായി നിഷേധിച്ച അടിയന്തിരാവസ്ഥക്കാലത്ത് പോലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരത്തില്‍ കേസെടുത്തില്ല.
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിന്ദ്യമായ കടന്നാക്രമാണ് മോഹന്‍ദാസിന്റെ കേസിലൂടെ പുറത്ത് വന്നതെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ പി ജയരാജനും ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിയും പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഷേധിച്ചു.
deshabhimani 050912
Labels:
ഓഞ്ചിയം,
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എമ്മിനെ തിരെ പൊലീസ് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടിയതിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തു. സപ്തംബര്‍ 10ന് വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി മുമ്പാകെ ഹാജരാകാന്‍ പ്രത്യേക ദൂതന്‍ മുഖേന മോഹന്‍ദാസിന് നോട്ടീസ് നല്‍കി.
ReplyDelete