കെ സുധാകരന്‍ നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരായി. അസി: കമീഷണര്‍ കെ വി ബൈജു തിങ്കളാഴ്ച സിബിഐ ഹാജരായി അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് അറിയിച്ചു. സിബിഐ കേസില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിബിഐ രേഖാമൂലം കേസ് രജിസ്റ്റര്‍ ചെയ്തില്ല. വിവരങ്ങള്‍ നല്‍കുന്നില്ല. പരാതി ചെന്നൈ ഓഫീലേക്ക് അയച്ചിട്ടുണ്ടെന്നും അറിയിച്ചു.അന്വേഷണ പുരോഗതിയെക്കുറിച്ച് കോടതിയെ അറിയിക്കണമെന്ന നിര്‍ദേശം തുടര്‍ച്ചയായി അവഗണിച്ചപ്പോഴാണ് അന്വേഷണോദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. സുധാകരന്റെ അഭിഭാഷകന്‍ ഈ കോടതിയുടെ പരിഗണനയില്‍ വരുന്നതല്ല എന്നാണ് പറഞ്ഞിരുന്നത്. കോടതിയലക്ഷ്യത്തിനു നെയ്യാറ്റിന്‍കര നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിച്ചു. പൊലീസും പ്രതിയും ഒത്തു കളിക്കുന്നു. അന്വേഷണം നടക്കുന്നില്ല. അന്വേഷണം വൈകിക്കുന്നു. തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചു. ബാര്‍ ലൈസന്‍സ് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആദ്യം ഹര്‍ജി നല്‍കിയ പള്ളിക്കല്‍ എസ് കെ പ്രമോദ് ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.
deshabhimani news
No comments:
Post a Comment