Friday, September 21, 2012

വൈദ്യുതി ചാര്‍ജ്ജും കൂട്ടുമെന്ന് ആര്യാടന്‍


വൈദ്യുതി ചാര്‍ജും ഉടന്‍ കൂട്ടുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അധികവൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും കൂടുതല്‍ ചാര്‍ജ് ഈടാക്കേണ്ടി വരും. വൈദ്യുതി ചാര്‍ജ് വര്‍ധന അനിവാര്യമാണ്. അടുത്തു ചേരുന്ന മന്ത്രിസഭായോഗം ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബസ് ചാര്‍ജും ഉടന്‍ വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ആര്യാടന്‍ പറഞ്ഞിരുന്നു.

ഇടുക്കി സംഭരണിയിലെ ജലം ദീര്‍ഘവീക്ഷണമില്ലാതെ വിനിയോഗിച്ചതാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ തുടക്കം. കഴിഞ്ഞ വേനലില്‍ താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ഇടുക്കിയില്‍ അമിതോല്‍പ്പാദനം നടത്തി കുറഞ്ഞ തുകയ്ക്ക് വൈദ്യുതി അന്യസംസ്ഥാനങ്ങള്‍ക്ക് മറിച്ചുവിറ്റതും വിനയായി. കാലവര്‍ഷം കുറഞ്ഞാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചായിരുന്നു വൈദ്യുതി വില്‍പ്പന. മഴ ചതിക്കുകയും ഡാമുകളില്‍ ജലനിരപ്പ് കുറയുകയും ചെയ്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ആഗസ്തില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി വകയിരുത്തിയത് 390 കോടിയാണ്. ചെലവായതാകട്ടെ 600 കോടി രൂപയും. ഒറ്റമാസത്തെ അധിക ബാധ്യത 210 കോടി രൂപയാണ്. വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ഓണത്തിനുമുമ്പ് 175 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നല്‍കിയത് 75 കോടി രൂപ മാത്രമാണ്. പ്രതിസന്ധി രൂക്ഷമായിട്ടും വാഗ്ദാനം ചെയ്ത 100 കോടി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.

deshabhimani news

1 comment:

  1. വൈദ്യുതി ചാര്‍ജും ഉടന്‍ കൂട്ടുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അധികവൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും കൂടുതല്‍ ചാര്‍ജ് ഈടാക്കേണ്ടി വരും. വൈദ്യുതി ചാര്‍ജ് വര്‍ധന അനിവാര്യമാണ്. അടുത്തു ചേരുന്ന മന്ത്രിസഭായോഗം ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബസ് ചാര്‍ജും ഉടന്‍ വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ആര്യാടന്‍ പറഞ്ഞിരുന്നു.

    ReplyDelete