Friday, September 7, 2012

എസ്എഫ്ഐ: സിംലയിലെ വിജയം വിസിയുടെ ഗൂഢതന്ത്രങ്ങളെ ചെറുത്ത്


സോമസുന്ദരം-ചെമ്പുലിംഗം നഗര്‍ (മധുര): സിംലയിലെ ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ 79 മുതല്‍ എസ്എഫ്ഐ വിജയിക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ വിജയത്തിന് മധുരമേറെയാണ്. ബിജെപി സര്‍ക്കാര്‍ നിയോഗിച്ച വൈസ് ചാന്‍സലര്‍ എഡിഎന്‍ വാജ്പേയിയുടെ ഗൂഢശ്രമങ്ങളെ ചെറുത്താണ് സര്‍വകലാശാലയില്‍ എസ്എഫ്ഐ അഭൂതപൂര്‍വമായ വിജയം നേടിയതെന്ന് ഹിമാചല്‍ സംസ്ഥാന പ്രസിഡന്റ് ബിക്രം സിങ് പറഞ്ഞു.

എബിവിപിയും പൊലീസും ഒന്നിച്ചു നടത്തിയ അതിക്രമങ്ങളെ അതിജീവിക്കാനും എസ്എഫ്ഐക്ക് കഴിഞ്ഞു. സര്‍വകലാശാലാ ഭാരവാഹികള്‍ എഴുനൂറിലേറെ വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍വകലാശാലയിലെ 49 ഡിപ്പാര്‍ട്മെന്റ് പ്രതിനിധിമാരില്‍ 46ഉം എസ്എഫ്ഐ നേടി. എസ്എഫ്ഐയുടെ ചിട്ടയായ പ്രവര്‍ത്തനം മാത്രമല്ല, ഫീസ് വര്‍ധനയ്ക്കെതിരെ പൊതുജനങ്ങളെക്കൂടി അണിനിരത്തി നടത്തിയ സമരങ്ങളാണ് ഈ വിജയത്തിന് നിദാനം. കോളേജുകളിലെ ഫീസ് പത്തിരട്ടിയാക്കി വര്‍ധിപ്പിച്ചതിനെതിരെ കഴിഞ്ഞ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടത്തിയ സമരത്തിന് ബഹുജനങ്ങളില്‍നിന്ന് വന്‍ പിന്തുണയാണ് ലഭിച്ചത്. ബിജെപി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വാണിജ്യവല്‍ക്കരണത്തിനും ക്യാമ്പസുകളിലെ ജനാധിപത്യ അവകാശധ്വംസനത്തിനും എതിരെ നടത്തിയ സമരങ്ങള്‍ ചോരചിന്തിയാണ് വിജയം കണ്ടത്. സംസ്ഥാനത്തുടനീളം അംഗത്വത്തില്‍ വന്‍ വര്‍ധനയുണ്ടായി. ക്യാമ്പസുകളില്‍ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ വൈസ് ചാന്‍സലര്‍ കാര്യമായി ശ്രമിച്ചു. വിദ്യാര്‍ഥികളില്‍ വ്യാജ ഹിതപരിശോധന നടത്താനുള്ള ശ്രമത്തെ മറ്റു സംഘടനകളുമായി ചേര്‍ന്ന് തടയാനായി- ബിക്രം സിങ് പറഞ്ഞു

deshabhimani 070912

1 comment:

  1. സിംലയിലെ ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ 79 മുതല്‍ എസ്എഫ്ഐ വിജയിക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ വിജയത്തിന് മധുരമേറെയാണ്. ബിജെപി സര്‍ക്കാര്‍ നിയോഗിച്ച വൈസ് ചാന്‍സലര്‍ എഡിഎന്‍ വാജ്പേയിയുടെ ഗൂഢശ്രമങ്ങളെ ചെറുത്താണ് സര്‍വകലാശാലയില്‍ എസ്എഫ്ഐ അഭൂതപൂര്‍വമായ വിജയം നേടിയതെന്ന് ഹിമാചല്‍ സംസ്ഥാന പ്രസിഡന്റ് ബിക്രം സിങ് പറഞ്ഞു.

    ReplyDelete