Friday, September 7, 2012
സാമ്പത്തികപ്രതിസന്ധി: ട്രഷറികളില്‍ നിയന്ത്രണം
സാമ്പത്തികപ്രതിസന്ധി കാരണം സംസ്ഥാനത്തെ ട്രഷറികളില്‍ ഇടപാടുകള്‍ക്ക് നിയന്ത്രണം. സെപ്തംബറില്‍ ഇതുവരെ ശമ്പളവും പെന്‍ഷനും മാത്രമാണ് ട്രഷറികളില്‍നിന്നു നല്‍കിയത്. മറ്റു സാമ്പത്തിക ഇടപാടുകളെല്ലാം മരവിപ്പിച്ചു. സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് പണം ലഭ്യമല്ലാതാകുമ്പോള്‍ സ്വീകരിക്കുന്ന "വേയ്സ് ആന്‍ഡ് മീന്‍സ്" നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്.
എല്‍ഡിഎഫ് ഭരണകാലത്ത് ഒരിക്കല്‍പ്പോലും ട്രഷറി നിയന്ത്രണം വേണ്ടിവന്നില്ല. എന്നാല്‍, യുഡിഎഫ് അധികാരമേറ്റശേഷം നിരവധിതവണ അപ്രഖ്യാപിത നിയന്ത്രണം ഉണ്ടായി. മാര്‍ച്ചിലും ഓണക്കാലത്തും സര്‍ക്കാരിനു കൂടുതല്‍ പണം ചെലവാകും. ഇതു മറികടക്കാന്‍ ശരിയായ സാമ്പത്തികാസൂത്രണം ആവശ്യമാണ്. നികുതിയിനത്തില്‍ ലഭിക്കേണ്ട തുക ശരിയായ രീതിയില്‍ സമാഹരിക്കുകയാണ് അധികച്ചെലവ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്. യുഡിഎഫ് സര്‍ക്കാരിന് നികുതി സ്രോതസ്സുകളില്‍നിന്ന് യഥാസമയം പണം ഈടാക്കാന്‍ കഴിഞ്ഞില്ല. മൂല്യവര്‍ധിത നികുതി പിരിക്കുന്നതിലും വീഴ്ചവരുത്തി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ഏജന്‍സികള്‍, സ്കൂളുകള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന പണം നേരത്തെ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഇത് സ്വകാര്യബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കി. ഇതും പ്രതിസന്ധിക്കു കാരണമായി. ട്രഷറിനിയന്ത്രണം വന്നതോടെ വികസന പദ്ധതികള്‍ മിക്കവയും പ്രതിസന്ധിയിലാകാന്‍ സാധ്യതയേറി.
(അഞ്ജുനാഥ്)
deshabhimani 070912
Subscribe to:
Post Comments (Atom)
No comments:
Post a Comment