നെടുമങ്ങാട്: മണ്മറഞ്ഞ ലിപികളുടെ ഗൃഹാതുരസ്മരണകളുണര്‍ത്തി ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ വട്ടെഴുത്ത് കലണ്ടര്‍ ശ്രദ്ധേയമാകുന്നു. പന്ത്രണ്ടുകാരന്റെ കരവിരുതില്‍ പിറന്ന കലണ്ടര്‍ പുതുതലമുറയ്ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കുന്നു. ലൈബ്രറിയുടെ 61-ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള "അറിവ് -2013" ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് സംഘാടകര്‍ വട്ടെഴുത്ത് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. എസ്എംവി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സാഗര്ലാലിന്റെ കഠിനപ്രയ്നത്തിലാണ് കലണ്ടര്‍ പിറവിയെടുത്തത്. കഴിഞ്ഞ തലമുറ അക്കങ്ങളെഴുതാന് ഉപയോഗിച്ചിരുന്ന മലയാള അക്കലിപിയിലാണ് കലണ്ടര്‍ കള്ളികളിലെ അക്കങ്ങള്‍ എഴുതിയിട്ടുള്ളത്. 22 മുതല്‍ 27 വരെയാണ് അറിവ് 2013 പുസ്തകമേളയും ഗ്രാമോത്സവവും നടക്കുന്നത്. മേളയില്‍ കലണ്ടറിന് പുറമേ വ്യത്യസ്തങ്ങളായ നിരവധി പരിപാടി ഒരുക്കിയിട്ടുണ്ട്. ഫ്ളാവ്മോഡ് പോലുള്ള നൂതന ആശയപ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ് എസ് ബിജു, വി ഷിനിലാല്‍, ഇരിഞ്ചയം സജിത്, എസ് ഷിനു, എസ് അരുണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 200113

Can i get a high resolution digital image of this calender? Please share such great works through social media too....
ReplyDeletewill try..but not sure...
ReplyDelete