വിമാനംവാങ്ങലില് 10,000 കോടി നഷ്ടം; എയര്‍ഇന്ത്യയുടെ കടം 40,000 കോടി
ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ കടബാധ്യത 40,000 കോടി രൂപയാണെന്നും വിമാനംവാങ്ങല്‍ കരാറിലൂടെ 10,000 കോടിയുടെ നഷ്ടം ഖജനാവിനുണ്ടായെന്നും സിഎജി കണ്ടെത്തി. സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കുംവിധമാണ് എയര്‍ഇന്ത്യ മാനേജ്മെന്റും വ്യോമായാനമന്ത്രാലയവും പ്രവര്‍ത്തിക്കുന്നതെന്നും വിമാനംവാങ്ങല്‍ അഴിമതികളില്‍ ഒന്നുമാത്രമാണെന്നും എയര്‍ഇന്ത്യ ജീവനക്കാര്‍ ആരോപണം ശരിവയ്ക്കുംവിധമാണ് സിഎജി റിപ്പോര്‍ട്ട്. കമ്പനിയുടെ കടബാധ്യത 40,000 കോടിയായി ഉയര്‍ന്ന ഘട്ടത്തില്‍ മാനേജ്മെന്റിനെതിരെ സമഗ്രഅന്വേഷണം വേണമെന്ന ആവശ്യമാണുയരുന്നത്.
എയര്‍ഇന്ത്യയെ ഒന്നാംനമ്പര്‍ വിമാനക്കമ്പനിയാക്കുമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ അധികാരമേല്‍ക്കുമ്പോള്‍ വ്യോമയാനമന്ത്രി വയലാര്‍ രവി അവകാശപ്പെട്ടത്. അധികാരമേറ്റ് നൂറുദിവസം പിന്നിടുമ്പോള്‍ എയര്‍ഇന്ത്യ ഏറ്റവും കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്്. അനാവശ്യ പിടിവാശിയിലൂടെ പൈലറ്റുമാരുടെ സമരം പത്തുദിവസം തുടരാന്‍ അനുവദിച്ചതിലൂടെമാത്രം നഷ്ടം 200 കോടി. പൈലറ്റുമാര്‍ ആവശ്യപ്പെട്ട ഉയര്‍ന്ന ശമ്പളം മാസങ്ങളോളം നല്കാന് ഈ തുക ധാരാളമായിരുന്നു. എന്നാല്‍ , എയര്‍ഇന്ത്യ എംഡി അരവിന്ദ് ജാദവിന്റെ താളത്തിനൊത്ത് തുള്ളിയ വകുപ്പുമന്ത്രി എയര്‍ഇന്ത്യയെ കൂടുതല്‍ ദുര്‍ബലമാക്കി. 111 വിമാനം വാങ്ങിയതില്‍ 10,000 കോടി നഷ്ടപ്പെട്ടെന്നാണ് സിഎജി കണ്ടെത്തല്‍ . റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സ്വകാര്യ വാര്‍ത്താചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. സാമ്പത്തികശേഷി പരിശോധിക്കാതെയാണ് 2005ല്‍ 43 വിമാനംവാങ്ങാന് സര്‍ക്കാര്‍ എയര്‍ഇന്ത്യക്ക് അനുമതി നല്‍കിയതെന്ന് സിഎജി കുറ്റപ്പെടുത്തി. പിന്നീട് 28 വിമാനം എയര്‍ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ 68 എണ്ണം വാങ്ങാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. തികച്ചും അനാവശ്യമായി തിടുക്കത്തില്‍ വിമാനം വാങ്ങിയതാണ് 10,000 കോടിയുടെ നഷ്ടത്തിനു കാരണം- റിപ്പോര്‍ട്ട് പറഞ്ഞു.
എയര്‍ഇന്ത്യയുടെ വിപണിവിഹിതം 19ല്‍നിന്ന് 30 ശതമാനമായി ഉയര്‍ത്താനാണ് വിമാനം വാങ്ങുന്നതെന്നായിരുന്നു മാനേജ്മെന്റിന്റെ അവകാശവാദം. എന്നാല്‍ , പുതിയ വിമാനങ്ങള്‍ വന്നിട്ടും വിപണിവിഹിതം 19ല്‍ നിന്ന് 17 ശതമാനമായി ഇടിഞ്ഞു. കേരളത്തില്‍നിന്നുള്ള ഗള്‍ഫ് റൂട്ടുകള്‍ അടക്കം ലാഭത്തിലുള്ള റൂട്ടുകളില്‍നിന്ന് എയര്‍ഇന്ത്യ പിന്‍വാങ്ങിയത് ദുരൂഹമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്കമ്മിറ്റിയുടെ നിര്‍ദേശം അവഗണിച്ചായിരുന്നു തീരുമാനം. ഗള്‍ഫടക്കം എയര്‍ഇന്ത്യ പിന്‍വാങ്ങിയ 32 റൂട്ടുകളില്‍ പിന്നീട് സ്വകാര്യകമ്പനികളെ അനുവദിച്ചു. ഇന്ത്യയിലെ ഏക പൊതുമേഖലാ വിമാനക്കമ്പനിയുടെ വരവുചെലവ് കണക്ക് അതിദയനീയമാണ്. പത്തുവര്‍ഷംമുമ്പുവരെ വ്യോമയാനരംഗത്തെ കുത്തകയായിരുന്ന സ്ഥാപനം ഇപ്പോള്‍ 17 ശതമാനംമാത്രം വിപണിവിഹിതവുമായി നാലാംസ്ഥാനത്താണ്. 40,000 കോടിയാണ് കടബാധ്യത. 2009-10ല്‍ സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 5551 കോടി. ഏറ്റവും മോശമായ സ്ഥിതിയാണിപ്പോള്‍ . എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിക്കുന്നതിനുമുമ്പ് 720 കോടിയായിരുന്നു രണ്ടു കമ്പനികളുടേതും ചേര്‍ന്നുള്ള പ്രവര്‍ത്തനനഷ്ടം. ലയനം നടന്ന് മൂന്നുവര്‍ഷത്തിനകം നഷ്ടം 16,000 കോടിയായി ഉയര്‍ന്നു.
ക്രമക്കേട് സിബിഐ അന്വേഷിക്കണം: സിഐടിയു
ന്യൂഡല്‍ഹി: എയര്‍ഇന്ത്യയെ സാമ്പത്തികബാധ്യതയിലേക്ക് തള്ളിവിട്ടവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ഇന്ത്യയെ തകര്‍ക്കുന്ന മാനേജ്മെന്റിന്റെ പ്രകോപനകരമായ നടപടി പ്രതിഷേധാര്‍ഹമാണെന്നും സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. പൊതുമേഖലാ വിമാനക്കമ്പനിക്ക് വമ്പിച്ച സാമ്പത്തികനഷ്ടമുണ്ടാക്കുന്ന യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനും "തുറന്ന ആകാശ"മെന്ന നയത്തിലൂടെ വ്യോമഗതാഗതം സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുമാണ് മാനേജ്മെന്റിന്റെ നീക്കം. മുന്‍ വ്യോമയാനമന്ത്രി അടക്കമുള്ളവരുടെ ബോധപൂര്‍വമായ നടപടിയാണ് എയര്‍ഇന്ത്യയെ നഷ്ടത്തിലാക്കിയതെന്ന് സിഎജി റിപ്പോര്‍ട്ട് അടിവരയിടുന്നു. അനാവശ്യമായി 111 വിമാനം വാങ്ങിയതാണ് 10,000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യന്‍ എയര്‍ലൈന്‍സ്-എയര്‍ഇന്ത്യ ലയനത്തിന് അനാവശ്യ ധൃതി കാട്ടിയതും ഇതുസംബന്ധിച്ച മേല്‍നോട്ടത്തിന് നടപടിയെടുക്കാത്തതും സംബന്ധിച്ച് അന്വേഷിക്കണമെന്ന് വി കിഷോര്ചന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ലയനതീരുമാനം വ്യോമയാനമന്ത്രാലയമാണ് എടുത്തത്. ലയനംമൂലമുള്ള സാമ്പത്തികബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശവും നടപ്പായില്ല. നിര്‍ദേശം നടപ്പാക്കാന്‍ നടപടിവേണം.
deshabhimani news
വിമാനംവാങ്ങലില് 10,000 കോടി നഷ്ടം; എയര്‍ഇന്ത്യയുടെ കടം 40,000 കോടി
ReplyDeleteന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ കടബാധ്യത 40,000 കോടി രൂപയാണെന്നും വിമാനംവാങ്ങല്‍ കരാറിലൂടെ 10,000 കോടിയുടെ നഷ്ടം ഖജനാവിനുണ്ടായെന്നും സിഎജി കണ്ടെത്തി. സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കുംവിധമാണ് എയര്‍ഇന്ത്യ മാനേജ്മെന്റും വ്യോമായാനമന്ത്രാലയവും പ്രവര്‍ത്തിക്കുന്നതെന്നും വിമാനംവാങ്ങല്‍ അഴിമതികളില്‍ ഒന്നുമാത്രമാണെന്നും എയര്‍ഇന്ത്യ ജീവനക്കാര്‍ ആരോപണം ശരിവയ്ക്കുംവിധമാണ് സിഎജി റിപ്പോര്‍ട്ട്. കമ്പനിയുടെ കടബാധ്യത 40,000 കോടിയായി ഉയര്‍ന്ന ഘട്ടത്തില്‍ മാനേജ്മെന്റിനെതിരെ സമഗ്രഅന്വേഷണം വേണമെന്ന ആവശ്യമാണുയരുന്നത്.