കേരള സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷന് (കെഎസ്ഐഡിസി) 2010-11 സാമ്പത്തികവര്‍ഷം 722 കോടി രൂപയുടെ പ്രോജക്ടുകള്‍ക്ക് അനുമതി നല്കി. ഇതില്‍ 205 കോടി രൂപയുടെ നേരിട്ടുള്ള വായ്പയും അനുവദിച്ചു. അനുമതി നല്കിയ പ്രോജക്ടുകളുടെ നിക്ഷേപത്തുകയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 179 ശതമാനം വര്‍ധനയുണ്ട്. കോര്പറേഷന് 39 കോടി രൂപയുടെ സര്‍വകാല ലാഭവും കൈവരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 64 ശതമാനം വളര്‍ച്ചയാണ് ലാഭത്തില്‍ ഉണ്ടായത്. 54 ശതമാനം വര്‍ധനയോടെ 49 കോടി രൂപയുടെ വരുമാനവും കൈവരിച്ചു.
ടൂറിസം, ഉല്‍പ്പാദന മേഖലകളിലാണ് ഭൂരിഭാഗം പ്രോജക്ടുകളും അനുവദിച്ചത്. കേരളത്തിന്റെ വികസനത്തിന് നിര്‍ണായകമായ നിരവധി വന്‍കിട പദ്ധതികള്‍ക്ക് കെഎസ്ഐഡിസി തുടക്കംകുറിച്ചു. അതിവേഗ റെയില്‍ ഇടനാഴി പദ്ധതിയില്‍ 60,000 കോടി രൂപയുടെ നിക്ഷേപമാണ് വിഭാവനം ചെയ്യുന്നത്. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, കാസര്‍കോട് ചീമേനിയിലെ 1200 മെഗാവാട്ട് വാതക അധിഷ്ഠിത താപവൈദ്യുതനിലയം, കൊച്ചിയിലെ ഇലക്ട്രോണിക്സ് ഹാര്ഡ്വെയര് പാര്‍ക്ക് തുടങ്ങിയവയും കേരളത്തിന്റെ വികസനത്തിന് നിര്‍ണായക പങ്കുവഹിക്കുന്ന പദ്ധതികളാണ്. ബയോടെക്നോളജി, നാനോടെക്നോളജി, കോണ്‍ട്രാക്ട് റിസര്‍ച്ച് തുടങ്ങിയവയില്‍ അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള ലൈഫ് സയന്‍സ് പാര്‍ക്ക്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി, അക്വേറിയവും മറൈന്‍ റിസര്‍ച്ച് സെന്ററും, ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് തുടങ്ങിയവയും കോര്‍പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പ്രധാന പദ്ധതികളില്‍പ്പെടുന്നു.
കണ്ണൂര്‍ , കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ വ്യവസായ വളര്ച്ചാകേന്ദ്രങ്ങളില് അടിസ്ഥാന പശ്ചാത്തലസൗകര്യങ്ങളും കോര്പറേഷന് വികസിപ്പിച്ചിട്ടുണ്ട്. നിരവധി പദ്ധതികള്‍ ഈ പാര്‍ക്കുകളില്‍ ആരംഭിക്കും. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അടിസ്ഥാന നേട്ടങ്ങള്ക്കപ്പറും പരിസ്ഥിതി, ഇന്ധനവിഭവ സംരക്ഷണം, സാമൂഹ്യവികസനം തുടങ്ങിയവ സാധ്യമാകും. വരുംവര്‍ഷങ്ങളില്‍ സാമ്പത്തികരംഗത്ത് കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ഐഡിസി.
deshabhimani news

ReplyDelete