Tuesday, May 10, 2011

ജനകീയ പ്രക്ഷോഭം തുടങ്ങും: പോസ്‌കോ പ്രതിരോധ സമിതി

ഭുവനേശ്വര്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതോടെ യഥാര്‍ഥ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്ന് പോസ്‌കോ പ്രതിരോധ് സന്‍ഗ്രാം സമിതി വക്താവ് പ്രശാന്ത് പൈകരി പറഞ്ഞു. സമരക്കാര്‍ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളെല്ലാം ബോധപൂര്‍വം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ദക്ഷിണകൊറിയന്‍ കമ്പിനിയുടെ 12 ബില്യണ്‍ സ്റ്റീല്‍ പദ്ധതിക്കുവേണ്ടി എല്ലാം ത്യജിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിരിക്കുകയാണ്. ഈ തീരുമാനത്തിനു പിന്നിലെ യഥാര്‍ഥ പ്രേരകശക്തി എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പ്രഫുല്ല സാമന്ത്ര പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ സര്‍ക്കാരിനോ കമ്പനിക്കോ കഴിഞ്ഞില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ പദ്ധതി നടപ്പാക്കാമെന്ന് അവര്‍ ചിന്തിക്കുന്നതെന്താണെന്ന് അറിയില്ലെന്ന് സാമന്ത്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമായ സ്റ്റീല്‍ കമ്പനി ആരംഭിക്കുന്നതിന് 2004 നവംബറിലാണ് ദക്ഷിണകൊറിയന്‍ കമ്പനിയുമായി ഒറീസ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്.  കാളിന്‍ഗണഗര്‍ വ്യാവസായിക കേന്ദ്രത്തോടനുബന്ധിച്ച് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും ചെറിയതോതില്‍ ആരംഭിച്ചിരുന്നു. പദ്ധതിയക്കായി ചുറ്റുമതില്‍ നിര്‍മിക്കുന്നതിനെതിരെ 2006 ജനുവരിയില്‍ നടന്ന സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 14പേര്‍ കൊല്ലപ്പെട്ടിരുന്നു. വന നിയമം ലംഘിച്ച് നടത്തുന്ന പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും രംഗത്തുവന്നതോടെ പദ്ധതി നീളുകയായരുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പദ്ധതി അവതാളത്തിലായി. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരും ഈ വമ്പന്‍ പദ്ധതിക്ക് അനുമതി നല്‍കിയതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ ഒറീസ സര്‍ക്കാരും തീരുമാനമെടുത്തിട്ടുണ്ട്.

ഇതിനെതിരായി  പോസ്‌കോ സമര സമിതിയും പരിസ്ഥിതി സംഘടനകളും രംഗത്തുവന്നിരിക്കുന്നത്.
പദ്ധതി പ്രദേശത്ത് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് യാതൊരു പ്രശ്‌നവും നിലവിലില്ലെന്നും ഇനി ഒരു പ്രശ്‌നവും ഉണ്ടാകാന്‍ സാധ്യതയില്ലെന്നുമാണ് ഒറീസ് സ്റ്റീല്‍, ഖനന മന്ത്രി രഘുനാഥ് മൊഹന്ദി പറഞ്ഞത്.

പോസ്‌കോ പ്ലാന്റില്‍നിന്നും അസംസസ്‌കൃത വസ്തുക്കള്‍ കയറ്റിഅയക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ മുന്നോട്ടുവച്ചാണ് കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. 

സര്‍സക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത പോസ്‌കോ ഒറീസ സര്‍ക്കാരുമായുള്ള ധാരണാപത്രം ഉടന്‍ പുതുക്കുമെന്നും വ്യക്തമാക്കി.



janayugom 100511

1 comment:

  1. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതോടെ യഥാര്‍ഥ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്ന് പോസ്‌കോ പ്രതിരോധ് സന്‍ഗ്രാം സമിതി വക്താവ് പ്രശാന്ത് പൈകരി പറഞ്ഞു. സമരക്കാര്‍ ഉന്നയിച്ച പ്രധാന പ്രശ്‌നങ്ങളെല്ലാം ബോധപൂര്‍വം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ദക്ഷിണകൊറിയന്‍ കമ്പിനിയുടെ 12 ബില്യണ്‍ സ്റ്റീല്‍ പദ്ധതിക്കുവേണ്ടി എല്ലാം ത്യജിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിരിക്കുകയാണ്. ഈ തീരുമാനത്തിനു പിന്നിലെ യഥാര്‍ഥ പ്രേരകശക്തി എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ പ്രഫുല്ല സാമന്ത്ര പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഒരുതുണ്ട് ഭൂമിപോലും ഏറ്റെടുക്കാന്‍ സര്‍ക്കാരിനോ കമ്പനിക്കോ കഴിഞ്ഞില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ പദ്ധതി നടപ്പാക്കാമെന്ന് അവര്‍ ചിന്തിക്കുന്നതെന്താണെന്ന് അറിയില്ലെന്ന് സാമന്ത്ര കൂട്ടിച്ചേര്‍ത്തു.

    ReplyDelete