Monday, May 9, 2011

അയോധ്യ വിധി വിചിത്രം: സുപ്രീം കോടതി; സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ആരും ആവശ്യപ്പെടാത്ത ഭൂമി വിഭജനം നടത്തിയ ഹൈക്കോടതിയുടെ വധി വിചിത്രമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. വിഭജനം വ്യവഹാരങ്ങളുടെ പുതിയ പരമ്പരക്കു തുടക്കമിട്ടിരിക്കുകയാണ്. ആരും ആവശ്യപ്പെടാത്ത ഒരു വിധി പറയാന്‍ കോടതിക്ക് എങ്ങനെ കഴിയും. ഇത് വിചിത്രവും അത്ഭുതകരവുമാണ്.

ഹൈക്കോടതിയുടെ വിധിയെ ചോദ്യംചെയ്ത് വിവിധ ഹിന്ദു, മുസ്ലിം സംഘടനകളാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ച് മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും സന്യാസി സമൂഹമായ നിര്‍മോഹി അഖാഡക്കുമായി നല്‍കാനായിരുന്നു സെപ്തംബര്‍ 30ന്റെ ഹൈക്കോടതി വിധി. ജഡ്ജിമാരില്‍ ഭിന്നത ഉണ്ടായതിനാല്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരമായിരുന്നു വിധി. വിധിക്കെതിരെ നിര്‍മോഹി അഖാഡ, അഖില ഭാരത ഹിന്ദുമഹാസഭ, ജമിയത്ത് ഉലമ ഇ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നീ സംഘടനകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്‍ എം ലോധ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

deshabhimani news

1 comment:

  1. അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ആരും ആവശ്യപ്പെടാത്ത ഭൂമി വിഭജനം നടത്തിയ ഹൈക്കോടതിയുടെ വധി വിചിത്രമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. വിഭജനം വ്യവഹാരങ്ങളുടെ പുതിയ പരമ്പരക്കു തുടക്കമിട്ടിരിക്കുകയാണ്. ആരും ആവശ്യപ്പെടാത്ത ഒരു വിധി പറയാന്‍ കോടതിക്ക് എങ്ങനെ കഴിയും. ഇത് വിചിത്രവും അത്ഭുതകരവുമാണ്.

    ReplyDelete